സൗദിയിലെ മുഴുവൻ പള്ളികളിലും ഇത്തവണയും ഇഫ്താറുകളുണ്ടാകുമെന്ന് മന്ത്രി

പള്ളികളിൽ ഇഫ്താർ വിലക്കിയെന്നത് വ്യാജ പ്രചാരണമാണെന്ന് ഇസ്ലാമിക കാര്യ മന്ത്രി വ്യക്തമാക്കി

Update: 2024-03-06 16:51 GMT
Advertising

റിയാദ്: സൗദിയിലെ മുഴുവൻ പള്ളികളിലും ഇത്തവണയും ഇഫ്താറുകളുണ്ടാകുമെന്ന് ഇസ്ലാമിക കാര്യ മന്ത്രി വ്യക്തമാക്കി. പള്ളികളിൽ ഇഫ്താർ വിലക്കിയെന്നത് വ്യാജ പ്രചാരണമാണ്. ഓരോ പള്ളികളോടും ചേർന്ന് ഇഫ്താറിന് പ്രത്യേകം സൗകര്യമൊരുക്കാനാണ് നിർദേശം

വിശുദ്ധ റമദാനിൽ പള്ളികളിൽ ഇഫ്താർ നിരോധിക്കുമെന്നത് വ്യാജ പ്രചാരണമാണെന്ന് ഇസ്ലാമിക കാര്യ മന്ത്രി അബ്ദുൾ ലത്തീഫ് അൽ ഷെയ്ഖാണ് വ്യക്തമാക്കിയത്. ഈ വർഷം പള്ളികളിൽ ഇഫ്താർ കോർണറുകൾ നിർത്തലാക്കുമെന്ന പ്രചാരണം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സൗദിയിലെ പള്ളികൾക്കകത്ത് ഭക്ഷണം വിതരണം ചെയ്യുന്നത് സംബന്ധിച്ച സർക്കുലറാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. പള്ളിയുടെ പുറം മുറ്റത്ത് ഇഫ്താർ പരിമിതപ്പെടുത്തും. ഇഫ്താറിനായി പൊതുസമൂഹത്തിൽനിന്ന് പിരിവ് അനുവദിക്കില്ല. ഓരോ പള്ളയോടും ചേർന്ന് ഇഫ്താറിനായി പ്രത്യേകം സൗകര്യമൊരുക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഓരോ വർഷവും സൗദിയിലെ പള്ളികളോട് ചേർന്ന് ഇഫ്താർ ഒരുക്കാറുണ്ട്. സൗദിയിലെ അംഗീകൃത ഏജൻസികൾ വഴിയാണ് ഇതിനുള്ള വിഭവങ്ങൾ എത്തിക്കാറുള്ളത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News