സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു

സൗദിയിൽ മൂന്ന് തവണയാണ് കോവിഡിന്റെ അതിവ്യാപനം ഉണ്ടായത്

Update: 2022-02-04 16:05 GMT
Editor : afsal137 | By : Web Desk
Advertising

സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷം ഇത് വരെ 7,02,624 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം 6,57,995 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുകൂടാതെ 35,679 പേരാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിലുള്ളത്.

രാജ്യത്ത് 8,950 പേർ ഇത് വരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. സൗദിയിൽ മൂന്ന് തവണയാണ് കോവിഡിന്റെ അതിവ്യാപനം ഉണ്ടായത്. മൂന്നാം വ്യാപനത്തിൽ ഇക്കഴിഞ്ഞ ജനുവരി 18ന് 5928 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കേസ്. ഇതിന് തൊട്ട് താഴെയായി ഒന്നാം വ്യാപന ഘട്ടത്തിൽ 2020 ജൂൺ 16ന് 4919 പേർക്കും രോഗം കണ്ടെത്തിയിരുന്നു. 2021 ജൂണിലെ രണ്ടാം വ്യാപനം അത്ര തീവ്രമല്ലാതിരുന്നതിനാൽ ആയിരത്തി അഞ്ഞൂറിന് മുകളിൽ വരെ മാത്രമേ പ്രതിദിന കേസുകൾ ഉയർന്നിരുന്നുള്ളൂ. ഇന്ന് 3555 പുതിയ കേസുകളും, 4023 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. നിലിവിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News