സൗദിയിലെ ഡീപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത് മുക്കാല്‍ലക്ഷത്തോളം നിയമലംഘകര്‍
നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കും
സൗദിയിലെ വിവിധ പ്രവിശ്യകളിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ മുക്കാല്‍ ലക്ഷത്തോളം നിയമലംഘകര്‍ കഴിയുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വിവിധ റൈഡുകളില്‍ പിടിയിലായവരാണിവര്‍.
സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ റൈഡിനിടെ പിടിയിലായവരാണിവര്‍. ഇഖാമ, തൊഴില്‍, നുഴഞ്ഞുകയറ്റക്കാരായ നിയമലംഘനങ്ങളിലാണിവര്‍ പിടിയിലായത്. പുരുഷ-വനിത നിയമ ലംഘകരായ 74,729 പേരാണ് നടപടികള്‍ കാത്തു സെന്ററുകളില്‍ കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും പുരുഷന്‍മാരാണ്. 71,260 പേര്‍. 3469 പേര്‍ വനിതകളുമാണ്.
ഇവരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് നാടു കടത്തും. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന ഇതിനിടയിലും കര്‍ശനമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 15,209 പേര്‍ വിവിധ ഭാഗങ്ങളില്‍നിന്നായി രാജ്യത്ത് പിടിയിലായി. ഇഖാമ നിയമ ലംഘകരാണ് പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും.