ദമ്മാമിലെ താമസ കെട്ടിടത്തിൽ പാചകവാതകം പൊട്ടിത്തെറിച്ചു; മൂന്നുപേർ മരിച്ചു

അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം

Update: 2024-10-01 12:17 GMT
Advertising

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ താമസ കെട്ടിടത്തിൽ പാചകവാതകം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചതായി സിവിൽ ഡിഫൻസ്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ദമ്മാം സെൻട്രൽ ആശുപത്രിക്ക് സമീപം അൽനഖീൽ ഏരിയയിൽ ഇന്നലെ രാവിലെയാണ് പാചകവാതകം ചോർന്ന് പെട്ടിത്തെറിയുണ്ടായത്. താമസ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരുഭാഗം പൂർണമായും തകർന്നു. പൊട്ടിത്തെറിയെ തുടർന്ന് അഗ്‌നി പടരുകയായിരുന്നു.

 

മൂന്നുപേർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് ചികിത്സയിലുള്ളത്. എന്നാൽ മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പത്തോളം അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയതും പരിക്കേറ്റവരെ രക്ഷപ്പെടുത്തിയതും. പരിക്കേറ്റവരെ ദമ്മാം സെൻട്രൽ ആശപത്രി, ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക മാറ്റി.

 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News