സൗദിയില്‍ തൊഴില്‍ കരാറുകള്‍ അവസാനിപ്പിക്കുമ്പോള്‍ തൊഴിലാളിക്കും ഉടമക്കും നഷ്ടപരിഹാരത്തിന് അര്‍ഹത
മൂന്ന് സാഹചര്യങ്ങളിലാണ് തൊഴിലാളിക്കും ഉടമക്കും അര്‍ഹതയുണ്ടാകുക
ദമ്മാം: സൗദിയില്‍ തൊഴില്‍ കരാറുകള്‍ അവസാനിപ്പിക്കുമ്പോള്‍ മൂന്ന് സാഹചര്യങ്ങളില്‍ തൊഴിലുടമക്കും തൊഴിലാളിക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. നിയമാനുസൃത കരാറുകള്‍ അവസാനിപ്പിക്കുന്നതിന് നോട്ടീസ് കാലം കൃത്യമായി പാലിക്കുവാന്‍ മന്ത്രാലയം ഇരു കക്ഷികളോടും ആവശ്യപ്പെട്ടു.
രാജ്യത്തെ തൊഴില്‍ കരാറുകള്‍ സംബന്ധിച്ച പരാതികള്‍ കുറക്കുന്നതിന്‍റെ ഭാഗമായാണ് മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറുകള്‍ നിയമാനുസൃതം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകള്‍ വിശദീകരിച്ചാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. നിയാനുസൃത കരാറുകള്‍ അവസാനിപ്പിക്കുമ്പോള്‍ മൂന്ന് സാഹചര്യങ്ങളില്‍ ഇരു കക്ഷികള്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
മന്ത്രാലായം നിര്‍ദ്ദേശിച്ച നോട്ടീസ് പിരീഡ് ഏതെങ്കിലുമൊരു കക്ഷി പാലിക്കാതിരുന്നാല്‍ എതിര്‍കക്ഷിക്ക് നഷ്ടപരിഹാരം തേടാവുന്നതാണ്. നോട്ടീസ് കാലത്തെ വേതനത്തിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. കാലാവധി നിര്‍ണയിക്കാത്ത തൊഴില്‍ കരാറുകള്‍ അവസാനിപ്പിക്കുന്നതിന് അറുപത് ദിവസത്തില്‍ കുറയാത്ത നോട്ടീസ് കാലം ഇരു കക്ഷികളും അനുവദിക്കണം. പ്രതിമാസ വേതനാടിസ്ഥാനത്തിലല്ലാതെ ജോലിയെടുക്കുന്നവര്‍ മുപ്പത് ദിവസത്തില്‍ കുറയാത്ത നോട്ടീസ് പിരീഡും പാലിച്ചിരിക്കണം നിബന്ധന തൊഴിലാളിക്കും ഉടമക്കും ഒരുപോലെ ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Workers and employers are entitled to compensation when terminating employment contracts in Saudi Arabia