ദേശീയ ഗാനം കേട്ട് പൊരിവെയിൽ അനങ്ങാതെ നിന്ന വിദ്യാർഥികളെ അഭിനന്ദിച്ച് ശൈഖ് ഹംദാൻ
യു.എ.ഇയുടെ ദേശീയഗാനത്തോട് പുതുതലമുറ പുലർത്തുന്ന ആദരവും താൽപര്യവും അത്ഭുതകരമാണെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ
ദുബൈ: ദേശീയഗാനം കേട്ട് പൊരിവെയിൽ അനങ്ങാതെ നിന്ന സ്കൂൾ കുട്ടികളെ കാണാൻ നേരിട്ടെത്തി ദുബൈ കിരീടവകാശി. കഴിഞ്ഞ ദിവസം കുട്ടികളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആറുവയസുകാരൻ മൻസൂർ അൽ ജോക്കർ, അഞ്ചുവയസ്സുകാരൻ അബ്ദുള്ള മിറാൻ എന്നിവരെയാണ് ദുബൈ കിരീടാവകാശി ശൈഖ്ഹംദാൻ നേരിട്ടെത്തി അഭിനന്ദിച്ചത്.
യു.എ.ഇയുടെ ദേശീയഗാനത്തോട് പുതുതലമുറ പുലർത്തുന്ന ആദരവും താൽപര്യവും അത്ഭുതകരമാണെന്ന് ദുബൈ കിരീടാവകാശി ശൈഖ്ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാഷിദ് ആൽ മക്തൂംപറഞ്ഞു. യു.എ.യുടെ ദേശീയഗാനം കേട്ടപ്പോൾ വെയിലത്ത് നിന്ന് പിൻമാറാതെ നിന്ന ഇരുവരുടെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്കൂളിലേക്ക് പോകും വഴിക്കാണ് ഇരുവരും ദേശീയ ഗാനം കേൾക്കുന്നത്. കടുത്ത വെയിലായിട്ടും ഇരുവരും അനങ്ങാതെ നിന്ന് ദേശീയഗാനത്തോട് ആദരവ് പ്രകടിപ്പിക്കുകയായിരുന്നു. സ്കൂൾ സൂപ്പർ വൈസറാണ് ഈ രംഗം മൊബൈലിൽ ചിത്രീകരിച്ചത്.