അബൂദബിയില്‍ വായുശുദ്ധീകരണ ടവർ പ്രവർത്തനം തുടങ്ങി

ഗൾഫിലെ ആദ്യത്തെ എയർ പ്യൂരിഫിക്കേഷൻ ടവറാണിത്

Update: 2024-02-08 19:10 GMT
Editor : Shaheer | By : Web Desk
Advertising

അബൂദബി: വായു ശുദ്ധീകരിക്കുന്ന ടവർ പ്രവർത്തനമാരംഭിച്ചു. ഗൾഫിൽ ആദ്യമായാണ് എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിക്കുന്നത്. അബൂദബിയിലെ ഹുദൈരിയാത്ത് ദ്വീപിലാണ് ഈ വായുശുദ്ധീകരണ ഗോപുരം.

മണിക്കൂറിൽ ചുറ്റുപാടുമുള്ള 30,000 ക്യൂബിക്ക് മീറ്റർ വായു ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് ഈ ടവർ. ഐയണൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗോപുരം വായുശുദ്ധീകരിക്കുക. അബൂദബി പരിസ്ഥിതി ഏജൻസിയും, ഹുദൈരിയാത്ത് ദ്വീപിന്റെ പ്രോപ്പർട്ടി വികസന സ്ഥാപനമായ മൊഡോണും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.

Full View

അബൂദബിയുടെ കൂടുതൽ ഭാഗങ്ങളിൽ ഇത്തരം ടവറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് പരിസ്ഥിതി ഏജൻസി അധികൃതർ പറഞ്ഞു. മലിനീകരണം ഒഴിവാക്കി വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് എയർ പ്യൂരിഫിക്കേഷൻ ടവറുകൾ സ്ഥാപിക്കുന്നത്. ചൈന, നെതര്‍ലന്‍ഡ്‌സ്, പോളണ്ട് എന്നിവിടങ്ങളിലായി ഇത്തരം എയർപ്യൂരിഫിക്കേഷൻ ടവറുകൾ നിലവിലുള്ളത്.

Summary: Abu Dhabi Installs First Smog-Free Tower in the Middle East and North Africa

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News