അബൂദബി ഇസ്ലാമിക് സെന്റർ ടാലെന്റ് ക്ലബ് രൂപീകരിച്ചു
പത്തു മുതൽ ഇരുപത് വയസ്സ് വരെയുള്ള കുട്ടികളുടെ നാനോന്മുഖമായ വികസനം ലക്ഷീകരിച്ച് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ടാലെന്റ് ക്ലബ് രൂപീകരിച്ചു. 130 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
ശാസ്ത്രീയ രീതിയിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതിയിൽ വ്യകതിത്വ വികസനം, സാമൂഹിക സേവനം, നൂതന സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കലാ-കായികം, സാഹിത്യം തുടങ്ങിയ മേഖലയിലെ വിദധർ ഓരോ സെഷനിലും നേതൃത്വം നൽകും.
പ്രഥമ ടൗൺ ഹാൾ യോഗത്തി ഇന്ത്യൻ ഇസ്ലാമിക് സെന്റർ എജുകേഷണൽ സെക്രട്ടറി ഹൈദർ ബിൻ മൊയ്ദു നെല്ലിശ്ശേരി സ്വാഗതം പറഞ്ഞു. ട്രഷറർ മുഹമ്മദ് ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി അഡ്വ. കെവി മുഹമ്മദ് കുഞ്ഞി ഉദ്്ഘാടനം ചെയ്തു. ടാലെന്റ് കാംപ് ടെക്നിക്കൽ ഡയരക്ടർ എഞ്ചിനീയർ സമീർ തൃക്കരിപ്പൂർ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
വിദ്യാർഥികൾ മിടുക്കരാവാൻ വേണ്ട തയ്യാറെടുപ്പുകൾ എന്ന വിഷയത്തിൽ പ്രശസ്ത ഡോക്ടറും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ഡാനിഷ് സലിം ക്ലാസ്സെടുത്തു. വിദ്യാർത്ഥികളിലെ മാനസിക സംഘർഷങ്ങളും പ്രതിവിധിയും എന്ന വിഷയത്തിൽ മാനസികാരോഗ്യ വിദഗ്ധ അജിഷ മുഹമ്മദ് ക്ലാസെടുത്തു.
അബൂദബി കെ.എം.സി.സി ജനറൽ സെക്രട്ടറി യൂസഫ് മാട്ടൂൽ, ടാലന്റ്് ക്ലബ് മെന്റർമാരായ ബി സി അബൂബക്കർ, ശിഹാബ് പരിയാരം, ശിഹാബ് കരിമ്പനോട്ടിൽ, വിപി ഹാരിസ് വളവന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ സെക്രട്ടറി സ്വാലിഹ് വാഫി നന്ദി പറഞ്ഞു.