കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ജനിതക ബാങ്ക് ഒരുക്കാന്‍ അബൂദബി

Update: 2022-06-01 15:06 GMT
Advertising

കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ജനിതക ബാങ്ക് ഒരുക്കാന്‍ പദ്ധതിയുമായി അബൂദബി. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ജനിതക ബാങ്ക് പദ്ധതി നടപ്പിലാക്കുന്നത്.

യു.എ.ഇ ഉപപ്രധാനമന്ത്രിയും അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പ്രാദേശികമായി വളരുന്ന ചെടികള്‍, മൃഗങ്ങള്‍, മത്സ്യം എന്നിവുയുടെ ജനിതക സമ്പത്ത് സംരക്ഷിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കലുമാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. അതോടൊപ്പം, യു.എ.ഇയുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ നേരിടുന്ന പരിസ്ഥിതി വെല്ലുവിളികള്‍, അവ നേരിടുന്ന വംശനാശ പ്രശ്‌നങ്ങള്‍, ജനിതക വകഭേദങ്ങള്‍ എന്നിവയെ കുറിച്ച് പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനും ജനിതക ബാങ്കിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News