അറ്റ്‌ലസ് രാമചന്ദ്രന് കോവിഡ് പോസിറ്റീവ്

സംസ്‌കാരചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദുബൈ ജബൽ അലി ശ്മശാനത്തിൽ

Update: 2022-10-03 08:31 GMT
Advertising

ദുബൈ: ഇന്നലെ രാത്രി അന്തരിച്ച വ്യവസായി അറ്റ്​ലസ്​ രാമചന്ദ്രന്​ കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചു. മൃതദേഹ പരിശോധനയിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ, കോവിഡ്​ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്കാരമെന്ന്​ മകൾ മഞ്ജു രാമചന്ദ്രൻ പറഞ്ഞു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന്​ ദുബൈ ജബൽ അലി ശ്​മശാനത്തിൽ നടക്കും.

വയറിലെ മുഴയുമായി ബന്ധ​പ്പെട്ട ചികിത്സക്കായാണ്​ അറ്റ്​ലസ്​ രാമചന്ദ്രനെ മൂന്ന്​ ദിവസം മുൻപ്​ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. എന്നാൽ, ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ്​ മരണത്തിലേക്ക്​ നയിച്ചത്​. യു.എ.ഇ.സമയം രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ.മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത്​ ഒപ്പമുണ്ടായിരുന്നു. മകൻ ശ്രീകാന്ത്​ യു.എസിലാണ്​.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News