എഡ്യുവിസ്ഡം അക്കാദമി: കുട്ടിക്കാലത്തേ നൽകാം, മികച്ച കരിയറിലേക്കുള്ള വിജയമന്ത്രങ്ങൾ

Update: 2024-11-13 13:19 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: സിവിൽ സർവീസ് ഉൾപ്പെടെ തിളക്കമാർന്ന ഏത് കരിയറിലെത്താനും, അതിൽ ഉയരങ്ങൾ കീഴടക്കാനും പാഠപുസ്തകങ്ങളിൽ നിന്ന് പകർന്നു കിട്ടുന്ന അറിവ് മാത്രം പോര. മത്സര പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കാൻ പൊതുവിജ്ഞാനത്തിനപ്പുറം നിരവധി ലൈഫ് സ്‌കില്ലുകൾ ആവശ്യമാണ്. ലോജിക്കൽ തിങ്കിങ്, അനലറ്റിക്കൽ തിങ്കിങ്, റൈറ്റിങ് സ്‌കിൽ, കമ്യൂണിക്കേഷൻ സ്‌കിൽ, മൾട്ടിഡൈമൻഷൻ തിങ്കിങ് തുടങ്ങി ഇക്കൂട്ടത്തിൽപ്പെടുന്ന ഈ സ്‌കില്ലുകളെല്ലാം, ലഭിച്ച ജോലിയിൽ മുന്നേറാനും ഉപകരിക്കുന്നവയാണ്. പ്ലസ് ടു കടക്കുന്നതിനുമുമ്പേ, സ്‌കൂളിലെ പഠനത്തെ ഒട്ടും ബാധിക്കാതെ നമ്മുടെ കുട്ടികൾക്ക് ഈ നൈപുണ്യങ്ങൾ നൽകാൻ കഴിഞ്ഞാൽ അവരുടെ കരിയറിൽ വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. യുഎഇയിലെ കുട്ടികൾക്ക് അതിനുള്ള ഒരു അവസരം ഒരിക്കികൊടുക്കയാണ് എഡ്യു വിസ്ഡം അക്കാദമി

എഡ്യുവിസ്ഡം അക്കാദമി

അബൂദബി ആസ്ഥാനമായുള്ള, യുഎഇയിലെ തന്നെ മുൻനിര സിവിൽ സർവീസ് കോച്ചിംഗ് സ്ഥാപനമായ എഡ്യുവിസ്ഡം അക്കാദമി, അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുള്ള ടാലന്റ് ഡവലപ്‌മെന്റ് പ്രോഗ്രാമാണ് ജൂനിയർ ഐഎഎസ്. ഓരോ കുട്ടികൾക്കും പ്രത്യേകം ശ്രദ്ധ നൽകുന്ന മെന്റർഷിപ്പ് ഈ കോഴ്സിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. അതുപോലെതന്നെ, എല്ലാ മാസവും ഐഎഎസ്/ ഐപിഎസ് ഉദ്യോഗസ്ഥർ കുട്ടികളുമായി നേരിട്ട് സംവദിക്കുന്നു എന്നതും ഈ കോഴ്സിന്റെ പ്രത്യേകതയാണ്.

ഐഎഎസ്-ഐപിഎസ് ഓഫീസർമാരുടെ മാർഗനിർദേശത്തോടെ തയ്യാറാക്കിയ കരിക്കുലമാണ് ജൂനിയർ ഐഎഎസിന്റേത്. എഡ്യുവിസ്ഡം അക്കാദമി നൽകുന്ന വർക്ക് ബുക്കുകളുടെ സഹായത്തോടെ, ഓൺലൈനിൽ ലൈവായിട്ടാണ് വിദഗ്ദരായ അധ്യാപകർ ക്ലാസുകൾ നൽകുന്നത്. ക്ലാസുകൾ ഹൈബ്രിഡ് മോഡിലായതിനാൽ സ്‌കൂളിലെ പഠനത്തെ ദോഷകരമായി ബാധിക്കുകയുമില്ല. ക്ലാസുകൾക്കു പുറമേ കുട്ടികൾക്ക് മെന്റർഷിപ്പും നൽകുന്നുണ്ട്. 15 കുട്ടികൾക്ക് ഒരു മെന്റർ ഉണ്ടായിരിക്കും. സ്‌കൂളിൽ നിന്ന് കിട്ടാത്തതും എന്നാൽ പ്ലസ് ടു കഴിയുമ്പോഴേക്കും നേടേണ്ടതുമായ നൈപുണ്യങ്ങളെല്ലാം കുട്ടികൾക്കൊപ്പം നിന്ന് മെന്റർഷിപ്പിലൂടെ പകർന്നുകൊടുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ബെയ്സിക്സ് ഓഫ് ഡാറ്റ സയൻസ്, ലീഗൽ അവയർനെസ്, ഇന്റർനാഷണൽ റിലേഷൻസ്, എത്തിക്സ്, ഗുഡ് ഗവേണനൻസ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ ആഴ്ചതോറും സെഷനുകളും ആക്ടിവിറ്റികളും ജൂനിയർ ഐഎഎസിൽ ഉണ്ട്. ഭാവിയിൽ അവരുടെ കരിയറിന് അനുയോജ്യമായ പുതിയ തൊഴിലവസരങ്ങളും അറിവുകളും പരിചയപ്പെടുത്തും.

ഈ കോഴ്‌സിന്റെ പ്രസക്തി

മികച്ച ജോലിക്കായി ദേശീയ, അന്തർദേശീയ തലത്തിലുള്ള ഏത് മത്സപ്പരീക്ഷകളിലും, അപഗ്രഥനശേഷിയും യുക്തിബോധവുമൊക്കെ അളക്കപ്പെടുന്നുണ്ട്. ഭാഷാപ്രാവീണ്യവും ആശയവിനിമയ ശേഷിയും മറ്റും ചെറിയ പ്രായത്തിലേ കൈവരിക്കുമ്പോൾ, കുട്ടികളിൽ ആത്മവിശ്വാസം വലിയ തോതിൽ വർധിക്കും. മാത്രമല്ല, ഈ നൈപുണ്യങ്ങൾ തുടർന്നുള്ള പരീക്ഷകളിലും കരിയറിലെ വിവിധ പടവുകളിൽ വിജയംനേടാനും പ്രയോജനപ്രദമാകും. മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നവരും പ്രശ്നങ്ങളെ ശരിയായി വിശകലനം ചെയ്ത് അവയ്ക്ക് ഉചിതമായ പരിഹാരം കണ്ടെത്തുന്നവരുമാണ് ഏത് മേഖലകളിലും വിജയിക്കുക. മൾട്ടിനാഷണൽ കമ്പനികളിൽ ഉയർന്ന പദവികളിൽ എത്താനും ഈ കഴിവുകൾ ആവശ്യമാണ്. ഇന്ത്യയിലെ മത്സരപ്പരീക്ഷകളിൽ വിജയിക്കാൻ ഏറ്റവും പ്രയാസമുള്ള സിവിൽ സർവീസ് കടക്കാനും ആവശ്യമായ കഴിവുകൾ ഇവ തന്നെയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭൂരിപക്ഷം വിദ്യാർഥികളും പ്രൊഫഷണൽ കോഴ്‌സോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയതിനു ശേഷമാണ് ആഗ്രഹിക്കുന്ന ജോലിക്കായുള്ള തയ്യാറെടുപ്പുകൾ നടത്താറ്. ഇരുപത് വയസിനു ശേഷം മത്സരപ്പരീക്ഷകൾ കടക്കാനുള്ള കഴിവുകൾ ആർജിക്കാൻ ശ്രമിക്കുന്നതിലും എത്രയോ ഗുണകരമാണ് സ്‌കൂൾ കാലത്ത് തന്നെ അവ സ്വായത്തമാക്കുന്നത്. സ്‌കൂൾക്കാലത്തും ജീവിതത്തിലുടനീളവും ഈ കഴിവുകൾ കുട്ടികൾക്ക് കൂട്ടാകുയും ചെയ്യും.

ഡോക്ടർ ജൂനിയർ: ഡോക്ടറാകുവാൻ കുട്ടികൾക്കായൊരു കോഴ്‌സ്

സ്‌കൂൾ പഠനത്തിനോടൊപ്പം മെഡിക്കൽ എൻട്രൻസ് പരിശീലനം. സ്‌കൂൾ പഠനത്തിനോടൊപ്പം തന്നെ നിങ്ങളുടെ കുട്ടിയെ ഭാവിയിൽ ഒരു മികച്ച ഡോക്ടർ ആകുവാൻ സഹായിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന മെഡിക്കൽ എൻട്രൻസ് ഫൗണ്ടേഷൻ കോഴ്‌സാണ് Dr Junior.

വളരെ കുറച്ച് സീറ്റുകൾ മാത്രമാണ് നമ്മുടെ നാട്ടിൽ എംബിബിഎസ് പഠനത്തിന് ഇന്ന് ലഭ്യമായിട്ടുള്ളത്. അതിനാൽ തന്നെ ഇതിനു വേണ്ടിയുള്ള മത്സരവും കടുത്തതാകും. പ്ലസ്ടുവിന് ശേഷം എൻട്രൻസ് പഠനം ആരംഭിക്കാമെന്ന് വച്ചാൽ ഒരു വർഷം കൊണ്ട് തന്നെ മികച്ച റാങ്ക് നേടി MBBS ന് എല്ലാവർക്കും പ്രവേശനം ലഭിച്ചെന്ന് വരില്ല. അങ്ങനെ വന്നാൽ പ്രവേശന പരീക്ഷ വീണ്ടും വീണ്ടും എഴുതി അക്കാദമിക ജീവിതത്തിലെ വിലപ്പെട്ട ചില വർഷങ്ങൾ കുട്ടികൾക്ക് നഷ്ടമായേക്കും. ഇതിനാൽ സ്‌കൂൾ കാലഘട്ടം മുതലുള്ള തയ്യാറെടുപ്പ് പ്ലസ്ടുവിന് ശേഷം വർഷങ്ങൾ നീണ്ട എൻട്രൻസ് പരിശീലനം ഒഴിവാക്കി ഡോക്ടറാകുവാനുള്ള ലക്ഷ്യത്തിൽ എത്തിച്ചേരാൻ സഹായിക്കും.

 

വലുതാകുമ്പോൾ ഒരു നല്ല ഡോക്ടറാകാൻ നിങ്ങളുടെ കുട്ടിക്ക് ആഗ്രഹുമുണ്ടെങ്കിൽ അതിനുള്ള തയ്യാറെടുപ്പ് സ്‌കൂൾ കാലഘട്ടത്തിൽ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. അഞ്ച് മുതൽ പത്താം ക്ലാസ്സുവരെയുള്ള വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഡോക്ടർ ജൂനിയർ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് ഒരു കൂട്ടം മികച്ച ഡോക്ടർമാരും എൻട്രൻസ് മേഖലയിലെ പ്രശ്സതരായ അധ്യാപകരും ചേർന്നാണ്. ഭാവിയിലെ എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി നല്ലൊരു മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു കുട്ടിക്കും തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ഈ കോഴ്‌സ് കരുത്ത് പകരും. സ്‌കൂൾ പഠനത്തെ ഒട്ടും തന്നെ ബാധിക്കാത്ത രീതിയിൽ ദിവസവും കുറച്ചു സമയവും വാരാന്ത്യങ്ങളിൽ ഓൺലൈൻ ഹൈബ്രിഡ് ക്ലാസ്സ്‌കളിലൂടെയുമാണ് ഈ കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.

ഒരു നല്ല കെട്ടിടം പണിയുന്നതിന് അടിത്തറ ശക്തമായിരിക്കണം. കുട്ടികളുടെ വിദ്യാഭ്യാസത്തിലും ഈ അടിത്തറ സുപ്രധാനമാണ്. പത്താം ക്ലാസ് കഴിയുന്നതിന് മുൻപ് തന്നെ നമ്മുടെ കുട്ടികൾക്ക് സയൻസ് വിഷയങ്ങളിൽ മികച്ച അടിത്തറ നല്കാൻ കഴിഞ്ഞാൽ ഇത് അവരുടെ കരിയറിൽ വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടാക്കും. ഈ നിലയ്ക്കുള്ള പരിശീലനമാണ് ഡോക്ടർ ജുനിയർ പ്രോഗ്രാം ലക്ഷ്യം വയ്ക്കുന്നത്. പ്രശസ്തരായ ഡോക്ടർമാർÿഎൻട്രൻസ് മേഖലയിൽ ഇരുപത്തിയഞ്ച് വർഷത്തിലധികം പരിചയ സമ്പത്തുള്ള അധ്യാപകർ എന്നിവർ ചേർന്ന് തയ്യാറാക്കിയ സിലബസിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർ ആണ് ഈ കോഴ്സിൽ കുട്ടികളെ പരിശീലിപ്പിക്കുന്നത്.

കൂടാതെ കുട്ടികൾക്ക് വ്യക്തിഗത ശ്രദ്ധ ഉറപ്പു വരുത്തുന്നതിനായി വർഷം മുഴുവൻ ഒരു ഡോക്ടർ മെന്റർ കൂടെയുണ്ടാകും എന്നതും ഈ കോഴ്‌സിന്റെ പ്രത്യേകതയാണ്. പ്ലസ്്ടു കഴിയുമ്പോഴേക്കും എൻട്രൻസ് പരീക്ഷ എഴുതാൻ ആവശ്യമായ നൈപുണ്യങ്ങളെല്ലാം കുട്ടികൾ ഈ കോഴ്‌സ് വഴി ആർജ്ജിക്കുന്നു. സാധാരണ ഗതിയിൽ സ്‌കൂളുകളിൽ നിന്ന് ലഭിക്കാൻ സാധ്യതയില്ലാത്ത പ്രത്യേക പരിശീലനമാണ് ഇത്. ഭാവിയിലെ എൻട്രൻസ് പരീക്ഷക്ക് മികച്ച റാങ്ക് ലഭിക്കാൻ മാത്രമല്ല സ്‌കൂളിലെ അക്കാദമിക പഠനത്തിൽ കൂടുതൽ മാർക്ക് വാങ്ങി ശോഭിക്കാനും ഈ കോഴ്‌സ് കുട്ടികളെ സഹായിക്കും.

ജൂനിയർ ഐ.എ.എസിന്റെയും ഡോക്ടർ ജൂനിയറിന്റെയും പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

 കൂടുതൽ വിവരങ്ങൾക്ക്

ഫോൺ - +971 26651 916, +971 564407 003

ഇ-മെയിൽ - info@eduwisdomacademy.com

വെബ്‌സൈറ്റ്- https://www.eduwisdomacademy.com

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News