ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ബുർജ് ഖലീഫ മുമ്പിൽ; കൂടുതൽ പേർ തിരയുന്ന രാജ്യം ഇന്തോനോഷ്യ

ഏറ്റവും കൂടുതൽ പേർ കാണുന്ന നഗരം ഇന്തോനേഷ്യയിലെ ജക്കാർത്ത

Update: 2022-05-25 18:12 GMT
Advertising

ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന കെട്ടിടം എന്ന റെക്കോർഡ് ദുബൈയിലെ ബുർജ് ഖലീഫക്ക്. ഗൂഗിൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പേർ തിരയുന്ന രാജ്യം ഇന്തോനേഷ്യയാണ്.

ഈഫൽ ഗോപുരവും, ഇന്ത്യയിലെ താജ്മഹലുമാണ് ബുർജ് ഖലീഫ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഗൂഗിൽ സ്ട്രീറ്റ് വ്യൂ വഴി കാണാനായി തിരയുന്ന കെട്ടിടം. അമേരിക്കയെയും ജപ്പാനെയും പിന്നിലാക്കിയാണ് സ്ട്രീറ്റ് വ്യൂ വഴി ഏറ്റവും കൂടുതൽ പേർ ഇന്തോനേഷ്യ ആസ്വദിക്കുന്നത്. അമേരിക്കയും ജപ്പാനും മെക്‌സിക്കോയും ബ്രസീലും പിന്നാലെയുണ്ട്.

ഏറ്റവും കൂടുതൽ പേർ കാണുന്ന നഗരവും ഇന്തോനേഷ്യയിലെ ജക്കാർത്തയാണ്. ടോക്കിയോ, മെക്‌സിക്കൻ സിറ്റി നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഗൂഗിൽ സ്ട്രീറ്റ് വ്യൂ പതിനഞ്ച് വയസ് പിന്നിടുന്ന സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ പേർ അന്വേഷിക്കുന്ന തെരുവുകളുടെ വിവരങ്ങൾ ഗൂഗിൾ പങ്കുവെച്ചത്. പനോരമിക് സ്വഭാവമുള്ള നിരവധി ഫോട്ടോകൾ കൂട്ടിച്ചേർത്താണ് ഗുഗീൾ സ്ട്രീറ്റ് വ്യൂ നഗരകാഴ്ചകൾ സമ്മാനിക്കുന്നത്. പൊതുജനങ്ങൾക്കും വിവിധ തെരുവുകളുടെ പനോരമിക് ചിത്രങ്ങൾ ഗൂഗിളിന് സ്ട്രീറ്റ് വ്യൂയിൽ ഉൾപ്പെടുത്താൻ സംഭാവന ചെയ്യാം.


Full View

Dubai's Burj Khalifa holds the record for the most searched building in the world by Google Street View.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News