ബീച്ചുകളും വഴികളും ദുരുപയോഗം ചെയ്യരുത്; മുന്നറിയിപ്പുമായി ദുബൈ അധികൃതർ
ബീച്ചുകളും പാതകളും ദുരുപയോഗം ചെയ്യുന്നത് തടയാൻ പരിശോധനാ നടപടികൾ സജീവമാക്കിയതായി അധികൃതർഅറിയിച്ചു
ദുബൈ: ബീച്ചുകളും വഴികളും ദുരുപയോഗം ചെയ്യുകയും അനധികൃത പാർക്കിങ് നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയുമായി അധികൃതർ. ആർ.ടി.എയും ദുബൈ മുനിസിപ്പാലിറ്റിയുമാണ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തുവന്നത്.
ബീച്ചുകളിലുംവഴികളിലുമായി ബോട്ടുകൾ, കാരവൻ, ഫുഡ്കാർട്ടുകൾ, ട്രയിലർ എന്നിവ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുന്നുണ്ട്. വഴികളിലും പൊതു പാർക്കിങ്ങുകളിലും ടെന്‍റുകൾ സ്ഥാപിക്കൽ, കാൽനടയാത്രക്കാരുടെ കാഴ്ചയെയൊ യാത്രയെയോ തടസ്സപ്പെടുത്തുന്നരീതിയിൽ ചെടികൾ നടൽ, വാഹനയാത്രക്കാരുടെ കാഴ്ചക്ക്തടസമുണ്ടാകുന്ന രീതിയിൽ കുടയും ഷെയ്ഡുകളും സ്ഥാപിക്കൽ, വേലി, ഗുഹ പോലുള്ളവ നിർമിക്കൽ എന്നിവയെല്ലാം നിയമവിരുദ്ധമാണ്.
കഴിഞ്ഞദിവസം തുടങ്ങിയ പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കും. ആദ്യ ഘട്ടത്തിൽ സ്ഥലം ഉടമകൾക്കും താമസക്കാർക്കും മുന്നറിയിപ്പ് നിർദേശം നൽകും. ബോധവത്കരണ നടപടികളും തുടരും. നിയമലംഘനം തുടർന്നാൽ കർശനമായി നേരിടാനാണ് നീക്കം.