സുരക്ഷാ മാർഗനിർദേശങ്ങൾ മറികടക്കുന്ന പ്രോപർട്ടി ഉടമകൾക്ക് മുന്നറിയിപ്പുമായി ദുബൈ

ദുബൈ ലാൻഡ് വകുപ്പാണ് പ്രോപർട്ടി ഉടമകൾക്ക് താക്കീത് നൽകിയത്

Update: 2024-08-21 18:28 GMT
Advertising

ദുബൈ: സുരക്ഷാ മാർഗനിർദേശങ്ങൾ മറികടക്കുന്ന പ്രോപർട്ടി ഉടമകൾക്ക് മുന്നറിയിപ്പുമായി ദുബൈ. കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കാൻ ഉടമകൾക്ക് ബാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദുബൈ ലാൻഡ് വകുപ്പാണ് പ്രോപർട്ടി ഉടമകൾക്ക് താക്കീത് നൽകിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

നിയമം ലംഘിച്ചതായി കണ്ടെത്തിയതിൻറെ പേരിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് താൽക്കാലിക പ്രവർത്തന വിലക്കും ഏർപ്പെടുത്തിയതായി ദുബൈ ലാൻഡ് ഡിപ്പാർട്‌മെൻറ് അറിയിച്ചു. ഫ്‌ലാറ്റുകളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ താമസിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയതാണ് ഇവർക്ക്‌വിനയായത്. താമസക്കാരുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട കമ്പനികളെ ഫ്‌ലാറ്റുകളും വില്ലകളും പാട്ടത്തിന് നൽകുന്നതിൽ നിന്ന് വിലക്കുകയായിരുന്നു.

കമ്പനികളുടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിയമലംഘനങ്ങൾ ആവർത്തിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ വിലക്ക് അനിശ്ചിത കാലത്തേക്ക് തുടരാനാണ് തീരുമാനം. ദുബൈ റിയൽ എസ്‌റ്റേറ്റ് മേഖലയിലെ സ്ഥിരത നിലനിർത്താൻ ഡി.എൽ.ഡി നിരവധി നിയന്ത്രണങ്ങളാണ് സ്വീകരിച്ചു വരുന്നത്.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News