ദുബൈ റെസിഡന്റ് വിസ കാലാവധി നീട്ടി; ഡിസംബര്‍ ഒമ്പത് വരെ കാലാവധിയുണ്ടാകും

ദുബൈയിലെ റെസിഡന്റ് വിസക്കാര്‍ക്കാണ് ജി.ആര്‍.എഫ്.എ സ്മാര്‍ട്ട് സിസ്റ്റത്തില്‍ വിസാ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. ഗ്രേസ് പീരിഡ് അടക്കം ഡിസംബര്‍ 9 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

Update: 2021-08-11 17:12 GMT
Advertising

നാട്ടിലുള്ള ദുബൈ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി യു.എ.ഇ. കാലാവധി കഴിഞ്ഞവരുടെ താമസ വിസാ കാലാവധി സൗജന്യമായി നീട്ടിനല്‍കി. വിദേശത്തുള്ളവര്‍ നവംബര്‍ 9 നകം മടങ്ങിയത്തണം. അതിനിടെ, ടൂറിസ്റ്റ് വിസക്കാര്‍ക്കും താമസിയാതെ ദുബൈയിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു

ദുബൈയിലെ റെസിഡന്റ് വിസക്കാര്‍ക്കാണ് ജി.ആര്‍.എഫ്.എ സ്മാര്‍ട്ട് സിസ്റ്റത്തില്‍ വിസാ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. ഗ്രേസ് പീരിഡ് അടക്കം ഡിസംബര്‍ 9 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. കാലാവധി പിന്നിട്ടവര്‍ നവംബര്‍ 9 മുമ്പ് ദുബൈയിലേക്ക് തിരിച്ചു വരേണ്ടി വരുമെന്ന് വിസാ സേവനരംഗത്തുള്ളവര്‍ പറയുന്നു.

ടൂറിസ്റ്റ് വിസക്കാര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് എമിറേറ്റ്‌സ് വെബ്‌സൈറ്റിലാണ് അറിയിപ്പ് വന്നത്. ഇന്ത്യക്കാര്‍ക്ക് എന്ന് മുതല്‍ നേരിട്ട് യാത്ര ആരംഭിക്കാന്‍ കഴിയുമെന്ന് ഇതില്‍ വ്യക്തമല്ല. റെസിഡന്റ് വിസക്കാര്‍ക്കും ബാധകമായ നിബന്ധനകള്‍ ടൂറിസ്റ്റ് വിസക്കാര്‍ക്കും ബാധകമായിരിക്കും എന്ന് അറിയിപ്പില്‍ പറയുന്നു. കാലാവധി പിന്നിട്ട മറ്റ് എമിറേറ്റുകളിലെ റെസിഡന്റ് വിസക്കാര്‍ക്കും സമാനമായ ഇളവുകള്‍ അടുത്തദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് ഈരംഗത്തുള്ളവര്‍ നല്‍കുന്ന സൂചന.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News