ദുബൈ ഗ്ലോബ് സോക്കർ അവാർഡ്: ഏർലിങ് ഹാളണ്ട് മികച്ച താരം; റൊണാൾഡോക്ക് മൂന്ന് അവാർഡുകൾ

ആരാധകരുടെ പ്രിയതാരം, മികച്ച മിഡിലീസ്റ്റ് താരം, മറഡോണ അവാർഡ് എന്നിവയാണ് റോണാൾഡോ സ്വന്തമാക്കിയത്.

Update: 2024-01-20 15:46 GMT
Erling Haaland is player of the year as Man City
AddThis Website Tools
Advertising

ദുബൈ: ഫുട്ബാൾ പ്രതിഭകൾക്ക് ദുബൈ ഗ്ലോബ് സോക്കർ അവാർഡുകൾ സമ്മാനിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം ഏർലിങ് ഹാളണ്ട് മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരുടെ പ്രിയതാരം ഉൾപ്പെടെ മൂന്ന് അവാർഡുകൾ സ്വന്തമാക്കി.



ദുബൈ പാം ജുമൈറ അത്‌ലാന്റിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദുബൈ രാജകുമാരൻ ശൈഖ് മൻസൂറാണ് ദുബൈ ഗ്ലോബ് സോക്കർ അവാർഡുകൾ വിതരണം ചെയ്തത്. കൂടുതൽ പുരസ്‌കാരങ്ങളും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. മികച്ച കളിക്കാരനായി ഏർലിങ ഹാളണ്ട് തെരഞ്ഞെടുക്കപ്പെട്ടു. ആരാധകരുടെ പ്രിയതാരം, മികച്ച മിഡിലീസ്റ്റ് താരം, മറഡോണ അവാർഡ് എന്നിവയാണ് റോണാൾഡോ സ്വന്തമാക്കിയത്.

ബാഴ്‌സലോണയുടെ ഐറ്റാന ബോൻമാറ്റി മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ സിറ്റിയാണ് മികച്ച പുരുഷ ക്ലബ്. വനിതാ ക്ലബിനുള്ള പുരസ്‌കാരം ബാഴ്‌സലോണ സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്‌റി മികച്ച മിഡ്ഫീൽഡറായും, എഡേഴ്‌സൻ മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News