കേരളത്തിലെ എഫ്എഫ്‌സി യു.എ.ഇയിലേക്കും; ആദ്യശാഖ അബൂദബിയിലെ മുസഫയില്‍ തുറന്നു

Update: 2022-06-09 04:29 GMT
Advertising

കേരളത്തിലെ എഫ്എഫ്‌സി ചിക്കന്‍ യു.എ.ഇയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആദ്യ ശാഖ അബൂദബിയിലെ മുസഫയില്‍ എം.എ യൂസഫലിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കേരളത്തില്‍ 35 ശാഖകളുള്ള ഫ്രൈഡ് ചിക്കന്‍ ശൃംഖലയാണ് ഫ്രൈസ് ആന്‍ഡ് ഫ്‌ലെയിംസ് ചിക്കന്‍(എഫ്എഫ്‌സി). അബൂദബി മുസഫ ശാബിയിയിലാണ് ഇന്ത്യക്ക് പുറത്തെ ആദ്യ ശാഖ കഴിഞ്ഞദിവസം തുറന്നത്. തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ നിന്നാരംഭിച്ച എഫ്എഫ്‌സി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ തുടക്കമാണിതെന്ന് എം. ഡി മുഹമ്മദ് അറക്കല്‍ പറഞ്ഞു.

ആരോഗ്യപരിപാലനത്തിനായ ഓര്‍ഗാനിക്ക് വിഭവങ്ങളും, ജൂസുകളും എഫ്എഫ്‌സി മെനുവിന്റെ ഭാഗമാണ്. എഫ്എഫ്‌സി യു.എ.ഇ ചെയര്‍മാന്‍ ടി.എ ഉമര്‍, സി.ഇ.ഒ സി.എം നൗഷാദ്, ഡയരക്ടര്‍ സലിംസ, നടന്‍ മിഥുന്‍ രമേശ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News