ജിടിഎംഒ യു.എ.ഇ ചാപ്റ്റർ ഇഫ്താർമീറ്റും വാർഷിക യോഗവുംസംഘടിപ്പിച്ചു
ഗൂഡല്ലൂർ താലൂക്ക് മുസ്ലിം ഓർഫനേജ്(ജിടിഎംഒ) യു.എ.ഇ ചാപ്റ്റർ ഇഫ്താർമീറ്റും വാർഷിക യോഗവും സംഘടിപ്പിച്ചു. അഞ്ചു പതിറ്റാണ്ടായി അനാഥരായ കുട്ടികളെ പൂർണമായും സംരക്ഷിച്ച് പോരുന്ന നീലഗിരിയിലെ ഏക സ്ഥാപനമാണ് ജിടിഎംഒ. സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജിടിഎംഒ യു.എ.ഇ ചാപ്റ്റർ അംഗങ്ങളും ഗുണകാംക്ഷികളുമാണ് സംഗമത്തിന്റെ ഭാഗമായത്.
ഇന്നലെ വൈകിട്ട് അഞ്ചിന് ദുബൈ ബുർജുമാനിലെ റാവിസ് സെന്റർ പോയിന്റ് ഹോട്ടലിലായിരുന്നു സംഗമം. യു.എ.ഇ ക്യു.എം.എഫ് ജനറൽ സെക്രട്ടറി ഹമീദ് റഹ്മാൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. ജിടിഎംഒ യു.എ.ഇ ചാപ്റ്റർ സെക്രട്ടറി ഷാക്കിർ മാസ്റ്റർ യോഗത്തിന് സ്വാഗതം പറഞ്ഞു. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ച് ഷഫീർ ബാബു വിശദീകരിച്ചു. ദേശീയ പ്രസിഡന്റ് റംഷാദ്, മുഖ്യ രക്ഷാധികാരി മുജീബ് റഹ്മാൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നിർവഹിച്ചു.
നൗഷാദ് ഫൈസി വാഫി, മൗലവി സുലൈമാൻ അൽ മെഹ്ലരി എന്നിവർ പ്രാർത്ഥനക്ക് നേതയത്വം നൽകി. ടിക്ക് ടോക്ക് വാഹിദ് (കെഎംസിസി), ഷമീർ പി കെ, ഷാഹുൽ, നിഷാദ് ചേരമ്പാടി, അനസ് പാട്ടവയിൽ, ബദറുദ്ദീൻ, ഹാസിഫ് വാഫി നീലഗിരി(മീഡിയവൺ ജി.സി.സി) തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. കുഞ്ഞാപ്പ നേത്തല നന്ദി പ്രകാശിപ്പിച്ചു.