യു.എ.ഇക്ക് ചൂടേറിയ ദിനം; രേഖപ്പെടുത്തിയത് 50.8 ഡിഗ്രി സെല്‍ഷ്യസ്

യു എ ഇയിൽ പലയിടത്തും പുലര്‍ച്ചെ മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Update: 2023-08-26 18:38 GMT
Editor : rishad | By : Web Desk
Advertising

അബൂദബി: യു.എ.ഇയില്‍ ഇന്ന് ഏറ്റവും ചൂടേറിയ ദിവസം. അബൂദബിയിലെ അല്‍ ദെഫ്‌റ മേഖലയില്‍ ഇന്ന് രേഖപ്പെടുത്തിയത് 50.8 ഡിഗ്രി സെല്‍ഷ്യസ് ആണ് . അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നേരിയ മഴയും ലഭിച്ചു.

ഈവർഷം വേനലിൽ മൂന്ന് തവണയാണ് യു.എ.ഇയില്‍ താപനില 50 ഡിഗ്രിയ്ക്ക് മുകളില്‍ രേഖപ്പെടുത്തുന്നത്. ദഫ്റ മേഖലയിലാണ് ഉച്ചക്ക് 2.45 ഓടെ 50.8 സെല്‍ഷ്യസ് താപനിലയ ഉയർന്നത്. ജൂലൈ 14 ന് 50.1 ഡിഗ്രിയും, 15 ന് 50.2 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിരുന്നു.

അബൂദബിയില്‍ 49 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 47 ഡിഗ്രിയുമാണ് ഇന്നത്ത് താപനില. അതേസമയം റാസല്‍ഖൈമയിയിലും അല്‍ ഐനിലും ഇന്ന് നേരിയ മഴ പെയ്തു. യു എ ഇയിൽ പലയിടത്തും പുലര്‍ച്ചെ മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News