യു.എ.ഇയിൽ മഴ കനക്കും; ഇന്നു മുതൽ അസ്ഥിരകാലാവസ്ഥ തുടരും

അറിയിപ്പുകൾക്ക് ഔദ്യോഗിക സംവിധാനങ്ങളുടെ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം

Update: 2023-01-25 04:51 GMT
Advertising

യു.എ.ഇയിൽ ഇന്നു മുതൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അസ്ഥിര കാലാവസ്ഥയിൽ അത്യാവശ്യങ്ങൾക്ക് മാത്രം വാഹനങ്ങൾ പുറത്തിറക്കിയാൽ മതിയെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

അടിയന്തര സാഹചര്യത്തെ നേരിടാൻ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സജ്ജരാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മഴ സംബന്ധിച്ചും മറ്റുമുള്ള അറിയിപ്പുകൾക്ക് ഔദ്യോഗിക സംവിധാനങ്ങളുടെ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം.

ഇന്നും നാളെയും ചില പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം നിലനിൽക്കുമെന്നും മറ്റിടങ്ങളിൽ വിവിധ തീവ്രതകളിൽ മഴയും ഇടയ്ക്കിടെ ഇടിയും മിന്നലും ഉണ്ടാകുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പിൽ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News