യു.എ.ഇയിൽ പലയിടങ്ങളിലും നേരിയ തോതിൽ മഴ ലഭിച്ചു

Update: 2022-08-04 14:54 GMT
Advertising

യു.എ.ഇയുടെ പല ഭാഗങ്ങളിലും നേരിയതോതിൽ മഴ ലഭിച്ചു. മലയോര പ്രദേശങ്ങളിലും മറ്റും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലാണ് ഇന്ന് മഴ ലഭിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതേ തുടർന്ന് യു.എ.ഇയിലെ പല എമിറേറ്റുകളിലും റെഡ്, ഓറഞ്ച് അലെർട്ടുകൾ തുടരും.

വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അബൂദബി പൊലിസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഫുജൈറ ഉൾപ്പെടെ യു.എ.ഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ കനത്ത പേമാരിയെ തുടർന്ന് ജനജീവിതം താളം തെറ്റിയിരുന്നു. മഴക്കെടുതിയിൽ ഫുജൈറ, റാസൽഖൈമ, ഷാർജയിലെ കൽബ എന്നിവിടങ്ങളിലായി 7 പേർ മരണപ്പെട്ടിരുന്നു. വൻതുകയുടെ നാശനഷ്ടങ്ങളാണ് ഫുജൈറയിൽ മാത്രം റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News