പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം അവസാനിച്ചു; ഉഭയകക്ഷി സഹകരണം വിപുലമാക്കാൻ ധാരണ

അബൂദബിയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ യു.എ.ഇ പ്രസിഡന്‍റ് ​ശൈഖ്​മുഹമ്മദ്​ ബിൻ സായിദ്​ ആല്‍ നഹ്​യാൻ നേരിട്ടെത്തിയാണ്​സ്വീകരിച്ചത്​

Update: 2022-06-29 04:32 GMT
Advertising

ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി യു .എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. അബൂദബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ജർമനിയിൽ നടന്ന ജി 7 ഉച്ചകോടിക്ക്​ശേഷമാണ്​ മോദി യു.എ.ഇയിൽ എത്തിയത്​.

അബൂദബിയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ യു.എ.ഇ പ്രസിഡന്‍റ് ​ശൈഖ്​മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ നേരിട്ടെത്തിയാണ്​സ്വീകരിച്ചത്​. പുതിയ പ്രസിഡന്‍റായി ചുമതലയേറ്റ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനെ അഭിനന്ദിക്കുകയും മുൻ പ്രസിഡന്‍റ് ​ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിര്യാണത്തിൽ അനുശോചനംരേഖപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മോദിയുടെ സന്ദർശനം. അബൂദബി കൊട്ടാരത്തിൽ ശൈഖ്​മുഹമ്മദ്​ ബിൻ സായിദുമായി മോദി കൂടിക്കാഴ്ചനടത്തി. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പ​ങ്കെടുത്തു. ഉഭയകക്ഷിസഹകരണം ശക്​തിപ്പെടുത്തുന്നതിനെ കുറിച്ച്​ചർച്ച ചെയ്തു.

യു.എ.ഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ്​ ഡോ. അൻവർ ഗർഗാഷ്​, വ്യവസായ-സാ​ങ്കേതിക വിദ്യവകുപ്പ്​ മന്ത്രി ഡോ സുൽത്താൻ അൽജാബർ, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയ്​ശങ്കർ, ദേശീയ സുരക്ഷ ഉ​പദേഷ്ടാവ് ​അജിത്​ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ്​ മോഹൻ ക്വാത്ര, യു.എ.ഇയിലെഇന്ത്യൻ അംബാസഡർ സഞ്ജയ്​ സുധീർ തുടങ്ങിയവർ പ​ങ്കെടുത്തു. ശൈഖ്​മുഹമ്മദ്​ ബിൻ സായിദിന്​ പുറമെ ശൈഖ്​ഖലീഫയുടെ കുടുംബാംഗങ്ങളായ ശൈഖ് ​തഹ്​നൂൻ ബിൻ സായിദ്​ ആൽ നഹ്​യാൻ, ശൈഖ്​മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാൻ, ശൈഖ്​ ഹമദ്​ബിൻ സായിദ്​ ആൽ നഹ്​യാൻ, ശൈഖ്​അബ്​ദുല്ല ബിൻ സായിദ്​ആല്‍ നഹ്​യാൻ എന്നിവരെയും മോദി അനുശോചനംഅറിയിച്ചു.

വളരെഅടുപ്പമുള്ള രാഷ്ട്രങ്ങളുടെ നേതാക്കളെ മാത്രമാണ്​ യു.എ.ഇ പ്രസിഡന്‍റ് ​വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിക്കാറ്​​. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്‍റെ ഊഷ്​മളത വ്യക്​തമാക്കിയാണ്​മോദിയെ വിമാനത്താവളത്തിൽ എത്തി ശൈഖ്​മുഹമ്മദ്​ സ്വീകരിച്ചത്​. ഇതു നാലാം തവണയാണ്​ പ്രധാനമന്ത്രിയെന്ന നിലയിൽ മോദി യു.എ.ഇ സന്ദർശിക്കുന്നത്​.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News