ദുബൈയിലെ പ്രധാന റോഡിലെ വേഗപരിധിയിൽ മാറ്റം

ദുബൈ-ഹത്ത റോഡിലെ ആറു കി.മീ ദൂരത്തിലാണ് മാറ്റം

Update: 2023-01-13 07:16 GMT
Advertising

ദുബൈയിലെ പ്രധാന റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി ആർ.ടി.എ അറിയിച്ചു. ദുബൈയിൽനിന്നും ഹത്തയിലേക്കുള്ള പ്രധാന റോഡിലാണ് റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിലവിലെ വേഗപരിധിയിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

ഇതുവരെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത അനുവദിച്ചിരുന്ന റോഡിൽ ഇനി മുതൽ 80 കിലോമീറ്റർ വേഗത്തിൽ മാത്രമേ വാഹനമോടിക്കാൻ പാടൊള്ളു. ഈ പാതയിലെ ദുബൈ, അജ്മാൻ, അൽ ഹൊസ്ൻ റൗണ്ട്എബൗട്ട് എന്നിവയ്ക്കിടയിലുള്ള സെക്ടറിലെ ഏകദേശം ആറ് കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് വേഗപരിധി കുറച്ചിട്ടുള്ളത്. മറ്റു ഭാഗങ്ങളിൽ നിലവിലെ വേഗപരിധിയിൽ തൽക്കാലം മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ദുബൈയിലെ റോഡുകളിലെ പതിവ് രീതിയനുസരിച്ച്, സ്പീഡ് റിഡക്ഷൻ സോണിന്റെ തുടക്കത്തിൽ ഡ്രൈവർമാർക്ക് ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി ചുവന്ന ലൈനുകൾ അടയാളപ്പെടുത്തിയിട്ടുമുണ്ട്.

സുപ്രധാന നറോഡുകളിലെ വേഗപരിധി തുടർച്ചയായി അവലോകനം ചെയ്യുന്നിനെ തുടർന്നാണ്, വിദഗ്ധ നിർദ്ദേശങ്ങളും ആവശ്യകതയും പരിഗണിച്ച് ആർ.ടി.എ ഈ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ദുബൈയുടെ സ്പീഡ് മാനേജ്‌മെന്റ് മാനുവലിനെ ആശ്രയിച്ച്, മികച്ച അന്താരാഷ്ട്ര നിലവാരവുമായി യോജിപ്പിച്ച് മാത്രമേ ഇത്തരം മാറ്റങ്ങൾ ആർ.ടി.എ നടപ്പാക്കാറൊള്ളു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News