യുഎഇയിൽ അപകടരഹിത ദിനത്തിൽ പങ്കാളിയാകുന്നവർക്ക് ആനൂകൂല്യങ്ങൾ

ഗതാഗത നിയമലംഘനം നടത്തി ലൈസൻസിൽ ബ്ലാക്ക് പോയിന്റുള്ളവർക്ക് സുവർണാവസരമാണ് ഫെഡറൽ ട്രാഫിക് കൗൺസിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2023-08-21 18:46 GMT
Advertising

ദുബൈ: അപകടരഹിത ദിനത്തിൽ പങ്കാളിയാകുന്നവർക്ക് ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ദിനാചരണത്തിൽ പങ്കെടുത്ത് പ്രതിഞ്ജയെടുക്കുന്നവർക്ക് നാല് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുമെന്നാണ് യുഎഇ ഫെഡറൽ ട്രാഫിക് കൗൺസിലിന്റെ വാഗ്ദാനം.  

ഗതാഗത നിയമലംഘനം നടത്തി ലൈസൻസിൽ ബ്ലാക്ക് പോയിന്റുള്ളവർക്ക് സുവർണാവസരമാണ് ഫെഡറൽ ട്രാഫിക് കൗൺസിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യം ലഭിക്കാൻ ഈമാസം 28ന് യുഎഇ പ്രഖ്യാപിച്ച അപകടരഹിത ദിനത്തിൽ പങ്കാളിയാകണം. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും സോഷ്യൽമീഡിയ അക്കൗണ്ടുകളിലും ലിങ്ക് വഴി ലഭിക്കുന്ന പ്രതിജ്ഞയിൽ ഒപ്പുവെക്കണം. അപകടരഹിത ദിനത്തിൽ അപകടമുണ്ടാക്കാതിരിക്കുകയും വേണം. ഇതോടെ നേരത്തേ രേഖപ്പെടുത്തിയ നാല് ബ്ലാക്ക് പോയിന്റുകളാണ് ഒഴിവായി കിട്ടുക. 

നിയമലംഘനത്തിന് ലഭിക്കുന്ന ബ്ലാക്ക് പോയിന്റുകൾ ഒരു വർഷം 24 എണ്ണം ലഭിച്ചാൽ ലൈസൻസ് റദ്ദാകുമെന്നാണ് യുഎഇയിലെ നിയമം. പുതിയ അധ്യയനവർഷം തുടങ്ങുന്ന ദിവസമാണ് യുഎഇ അപകടരഹിതദിനം ആചരിക്കുന്നത്. അപകടങ്ങളില്ലാത്ത ഒരു ദിവസം എന്ന മുദ്രാവാക്യം ജനങ്ങളിലേക്ക് എത്തിക്കാനാണ് ആനൂകൂല്യമെന്ന് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ ജനറൽ എഞ്ചിനീയർ ഹുസൈൻ അഹമ്മദ് അൽ ഹാർത്തി പറഞ്ഞു.

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News