അഫ്ഗാനിസ്ഥാനില്‍ യുഎഇ ജീവകാരുണ്യ ദൗത്യം തുടരും
യു.കെ, യൂറോപ്പ് എന്നീ രാജ്യങ്ങളിലെ പൗരൻമാരും അവിടേക്ക് പോകുന്ന അഫ്ഗാൻ സ്വദേശികളുമാണ് കാബൂളിൽ നിന്ന് തിരിച്ച സൈനിക വിമാനത്തിലുണ്ടായിരുന്നത്
അഫ്ഗാനിസ്ഥാനില്‍ യുഎഇ ജീവകാരുണ്യ ദൗത്യം തുടരും. യാത്രക്കാരുമായി സൈനിക വിമാനങ്ങൾ ദുബൈയിൽ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കുമെന്നും യുഎഇ. സംഘർഷം തുടരുന്ന അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ വിദേശി പൗരൻമാരെ ഒഴിപ്പിക്കാനുള്ള സഹായം തുടരുമെന്ന് യുഎഇ. അഫ്ഗാനിൽ നടത്തുന്ന ജീവകാരുണ്യ പദ്ധതികളും തുടരും. അതിനിടെ, അഫ്ഗാനിൽ നിന്ന് സ്വന്തം നാടുകളിലേക്ക് രക്ഷപ്പെടുന്ന നൂറുകണക്കിന് ആളുകളുമായി വിമാനങ്ങൾ ദുബൈയിലെത്തി.
യു.കെ, യൂറോപ്പ് എന്നീ രാജ്യങ്ങളിലെ പൗരൻമാരും അവിടേക്ക് പോകുന്ന അഫ്ഗാൻ സ്വദേശികളുമാണ് കാബൂളിൽ നിന്ന് തിരിച്ച സൈനിക വിമാനത്തിലുണ്ടായിരുന്നത്. ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ എത്തിച്ച ഇവരെ മറ്റ് വിമാനങ്ങളിൽ സ്വദേശത്തേക്ക് അയച്ചു.
സൈനീക വിമാനമായ ഇസഡ്, ഇസഡ് 172വിൽ വൈകുന്നേരം 3.45നാണ് ആദ്യ യാത്രക്കാരെ ദുബൈയിൽ എത്തിച്ചത്. വനിതകളും കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. പലരും ലഗേജുകളും സാധനങ്ങളും ഉപേക്ഷിച്ചാണ് എത്തിയത്. വിമാനത്താവളത്തിലെ ജീവനക്കാർ ഇവർക്ക് ഭക്ഷണവും മറ്റ് സംവിധാനങ്ങളും നൽകി. യു.എ.ഇ വഴി ആയിരക്കണക്കിന് പൗരൻമാരെ യു.കെയിൽ എത്തിക്കുമെന്ന് യു.എ.ഇയിലെ യു.കെ എംബസി അറിയിച്ചു. ഏഴ് വിമാനങ്ങൾ യു.എ.ഇയിൽ നിന്ന് യു.കെയിലെത്തി. ഇന്നലെ മാത്രം കാബൂൾ വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാനങ്ങൾ യു.എ.ഇയിലെത്തിയെന്നും എംബസി അറിയിച്ചു. അഫ്ഗാനിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി സുൽത്താൻ മുഹമ്മദ് ആൽശംസി പറഞ്ഞു.