സന്തോഷമല്ലേ എല്ലാം; ആഗോള സന്തോഷ സൂചികയിൽ യുഎഇക്ക് 21ാം സ്ഥാനം
118ാം സ്ഥാനത്താണ് ഇന്ത്യ


ദുബൈ: 2025ലെ ആഗോള സന്തോഷ സൂചികയിൽ യുഎഇക്ക് 21ാം സ്ഥാനം. യുഎസിനും യുകെയ്ക്കും ഫ്രാൻസിനും മുകളിലാണ് അറബ് രാജ്യം. സന്തോഷ സൂചികയിൽ 30ാം സ്ഥാനത്ത് കുവൈത്തുണ്ട്.
ഫിൻലൻഡാണ് പട്ടികയിൽ ഒന്നാമത്. ഡെൻമാർക്ക് രണ്ടാമതും ഐസ്‌ലൻഡ് മൂന്നാമതുമാണ്. സ്വീഡിൻ (4), നെതർലൻഡ്‌സ് (5), കോസ്റ്റാറിക്ക (6), നോർവേ (7), ഇസ്രായേൽ (8), ലക്‌സംബർഗ് (9), മെക്‌സിക്കോ (10) എന്നിങ്ങനെ ആദ്യ സ്ഥാനങ്ങളിലുള്ള ഇതര രാജ്യങ്ങൾ. 118ാം സ്ഥാനത്താണ് ഇന്ത്യ. 147 രാജ്യങ്ങളാണ് പട്ടികയിൽ ആകെയുള്ളത്. പട്ടികയിൽ പാകിസ്താൻ 109ാം സ്ഥാനത്തും നേപ്പാൾ 92ാം സ്ഥാനത്തുമാണ്.
അതേസമയം, 2025 റിപ്പോർട്ടിൽ അമേരിക്ക ഒരു സ്ഥാനം കൂടി താഴ്ന്ന് 24ലിലെത്തി. കഴിഞ്ഞ വർഷം, റിപ്പോർട്ടിന്റെ ചരിത്രത്തിൽ ആദ്യമായി യുഎസ് ആദ്യ 20 സ്ഥാനങ്ങളിൽ നിന്ന് പുറത്തായി, 23-ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.