യു.എ.ഇയിൽ പുതിയ സകാത്ത് നിയമം; വിദേശത്തേക്ക് സകാത്ത് അയക്കാൻ അനുമതി വേണം

വിതരണം മുതൽ ശേഖരണം വരെ നിയമപ്രകാരം, ലംഘിച്ചാൽ പത്ത് ലക്ഷം ദിർഹം വരെ പിഴ

Update: 2025-03-20 05:28 GMT
New Zakat law in UAE; Permission required to send Zakat abroad
AddThis Website Tools
Advertising

അബൂദബി: യു.എ.ഇയിൽ പുതിയ സകാത്ത് നിയമം വരുന്നു. സകാത്ത് ഫണ്ടുകളെ പൊതുധനമായി കണക്കാക്കി സകാത്തിന്റെ വിതരണവും ശേഖരണവും നിയമവിധേയമാക്കാൻ ലക്ഷ്യമിടുന്നതാണ് നിയമം. പുതിയ നിയമപ്രകാരം സകാത്ത് വിദേശത്തേക്ക് നൽകാൻ ലൈസൻസ് ആവശ്യമാണ്. നിയമം ലംഘിക്കുന്നവർക്ക് പത്ത് ലക്ഷം ദിർഹം വരെ തടവും ലഭിക്കും.

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സകാത്ത് അർഹരിലേക്ക് തന്നെ എത്തുന്നു എന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന നിയമമാണ് യു.എ.ഇ പാർലമെന്റായി ഫെഡറൽ നാഷണൽ കൗൺസിൽ പാസാക്കിയത്. പുതിയ നിയമമനുസരിച്ച് രാജ്യത്തിന് പുറത്തേക്ക് സക്കാത്ത് തുകകൾ കൈമാറാൻ പ്രത്യേക ലൈസൻസ് വേണ്ടി വരും. രേഖകളില്ലാതെ വിദേശത്തേക്ക് സകാത്ത് അയക്കാൻ അനുമതി നൽകില്ല. എല്ലാവർഷവും ഒരേ വ്യക്തികളോ സ്ഥാപനങ്ങളോ സകാത്ത് ഫണ്ട് കൈപറ്റുന്നത് ഒഴിവാക്കും. അർഹതയില്ലാത്തവർക്ക് സകാത്തിന്റെ ആനൂകൂല്യം കൈപറ്റുന്നത് ശ്രദ്ധയിപ്പെട്ടാൽ നടപടി സ്വീകരിക്കും. നിയമവിധേയമല്ലാതെ സകാത്തിന്റെ വിതരണവും സ്വീകരണവും ശേഖരണവും നടത്തിയാൽ പതിനായിരം ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും കൂടാതെ തടവ് ശിക്ഷയും പുതിയ നിയമം മുന്നോട്ടുവെക്കുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News