പ്രതിസന്ധിയിൽ കൈത്താങ്ങായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്; 15 കോടി ജനങ്ങൾക്ക് സഹായം

എം.എ യൂസഫലി ഉൾപ്പടെയുള്ള ജീവകാരുണ്യപ്രവർത്തകർക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി അവാർഡ് സമ്മാനിച്ചു

Update: 2025-03-20 14:40 GMT
Editor : Thameem CP | By : Web Desk
പ്രതിസന്ധിയിൽ കൈത്താങ്ങായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്; 15 കോടി ജനങ്ങൾക്ക് സഹായം
AddThis Website Tools
Advertising

ദുബൈ: പ്രതിസന്ധികളെ നേരിടുന്ന ജനങ്ങൾക്ക് കൈത്താങ്ങേകുന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിസ് (MBRGI) 2024ലെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഗ്ലോബൽ ഇനീഷേറ്റീവിസിന്റെ റിവ്യൂ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷത്തിനിടെ 118 രാജ്യങ്ങളിലെ 15 കോടിയിലേറെ ആളുകളുടെ ജീവിതത്തിന് വെളിച്ചമേകുന്ന 220 കോടി ദിർഹത്തിന്റെ പദ്ധതികളാണ് MBRGI യാഥാർത്ഥ്യമാക്കിയത്.

ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങൾ, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും MBRGI വൈസ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മന്ത്രിമാർ , ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കിയത്. മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനീഷേറ്റീവിസിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ജീവകാരുണ്യപ്രവർത്തകരെ ചടങ്ങിൽ ദുബൈ ഭരണാധികാരി പ്രത്യേകം പ്രശംസിച്ചു.

യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ നയങ്ങൾ ഉയർത്തിപിടിക്കുന്നതിന് ജീവകാരുണ്യപ്രവർത്തകർ നൽകുന്ന പിന്തുണ പ്രശംസനീയമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നടപ്പാക്കിയ മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാംപയിൻ, 1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ് ക്യാംപയിൻ എന്നിവ പ്രത്യേകം എടുത്തുകാണേണ്ടത് ആണെന്നും അദേഹം കൂട്ടിചേർത്തു. ഇക്കാലയളവിൽ തറക്കല്ലിട്ട ഹമദാൻ ബിൻ റാഷിദ് കാൻസർ ഹോസ്പിറ്റൽ യുഎഇയുടെ മെഡിക്കൽ രംഗത്ത് നേട്ടമാകും, അർഹരായവർക്ക് പിന്തുണയേകുന്ന 30 ലേറെ പദ്ധതികൾ 2024ൽ നടപ്പാക്കാനായത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദേഹം പറഞ്ഞു. 2023നേക്കാൾ 400 മില്യൺ ദിർഹത്തിന്റെ അധിക സഹായം MBRGIക്ക് നടപ്പാക്കാനായി.

മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനീഷേറ്റീവിസിന്റെ പദ്ധതികൾക്ക് പിന്തുണ നൽകുന്ന ജീവകാരുണ്യപ്രവർത്തകർ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാഴ്ചപ്പാടാണ് ഉയർത്തിപിടിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൂണ്ടികാട്ടി. ഫാദേഴ്‌സ് എൻഡോവ്‌മെന്റ് പദ്ധതിക്ക് പിന്തുണ നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉൾപ്പടെയുള്ളവർക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി ശൈഖ് മുഹമ്മദ് സമ്മാനിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News