ഗസ്സയിൽ കുടിവെള്ള ശുചീകരണ പ്ലാന്റുകൾ സ്ഥാപിക്കാൻ യുഎഇ

മൂന്ന് പ്ലാന്റുകളാണ് സ്ഥാപിക്കുക, പ്രതിദിനം രണ്ട് ലക്ഷം ഗാലൺ ജലം ശുദ്ധീകരിക്കാൻ ഇതിലൂടെ സാധിക്കും

Update: 2023-11-17 01:41 GMT
Advertising

ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് കുടിവെള്ളമെത്തിക്കുന്നതിന് ശുചീകരണ പ്ലാന്റുകൾ സ്ഥാപിക്കാൻ യുഎഇ തീരുമാനം. മൂന്ന് പ്ലാന്റുകളാണ് സ്ഥാപിക്കുക.

Full View

ഗസ്സയ്ക്ക് വേണ്ടി യുഎഇ ആവിഷ്‌കരിച്ച ഗാലൺ നൈറ്റ് 3 പദ്ധതിക്ക് ചുവടെയാണിത്. പ്രതിദിനം രണ്ട് ലക്ഷം ഗാലൺ ജലം ശുദ്ധീകരിക്കാൻ ഇതിലൂടെ സാധിക്കും. മൂന്ന് ലക്ഷം പേർക്ക് കുടിവെള്ളം ഉറപ്പാക്കാനും കഴിയും. ഗസ്സയിലെ റഫയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. എമിറേറ്റ്‌സ് റെഡ് ക്രെസന്റ് ഉൾപ്പടെയുള്ള സംഘടനകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News