കനത്ത മഴയിൽ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങൾ

അടുത്ത നാലുദിവസം അസ്ഥിര കാലാവസ്ഥ തുടരുമെന്ന്​ കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു

Update: 2022-07-27 18:53 GMT
Editor : ijas
Advertising

ദുബൈ: കനത്ത മഴയിൽ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങൾ. ഫുജൈറയിലും റാസൽഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. സുരക്ഷ മുൻനിർത്തി റാസൽഖൈമയിലെയും മറ്റും ടൂറിസ്​റ്റ്​ കേന്ദ്രങ്ങൾ തൽക്കാലം അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. ഫുജൈറ, ഉമ്മുൽഖുവൈൻ, ദുബൈയിലെ ഹത്ത, ഖോർഫക്കാൻ, കൽബ, റാസൽഖൈമ, ഷാർജയുടെയും അബൂദബിയിലെയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ്​ കടുത്ത ചൂടിന്​ ശമനമായി മഴ ലഭിച്ചത്​. ചിലയിടങ്ങളിൽ ശക്തമായ കാറ്റും വീശിയടിച്ചു. എന്നാൽ അപകടങ്ങളൊന്നും റിപ്പോർട്ട്​ ചെയ്തിട്ടില്ല. ഫുജൈറയിലും റാസൽഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.

Full View

അടുത്ത നാലുദിവസം അസ്ഥിര കാലാവസ്ഥ തുടരുമെന്ന്​ കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യമെമ്പാടും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്​. ദുബൈ, അബൂദബി അടക്കമുള്ള പ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. രാജ്യത്ത്​ താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്​. ബുധനാഴ്ച റാസൽഖെമയിലെ ജബൽജൈസിൽ 17 ഡിഗ്രിയാണ്​ താപനില രേഖപ്പെടുത്തിയത്​. ഫുജൈറയിലെ മലയോര മേഖലകളിൽ കനത്ത വെള്ളച്ചാട്ടം തന്നെ രൂപപ്പെട്ടു. ഇതി​ന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. പ്രതികൂല കാലാവസ്​ഥ തുടരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News