ഹജ്ജ്: സേവന നിർവൃതിയിൽ മലയാളി വളണ്ടിയർമാർ
ദൈവത്തിന്റെ അതിഥികളെ സേവിക്കാനായതിന്റെ സന്തോഷത്തിലാണ് ഓരോരുത്തരും
Update: 2018-08-24 02:43 GMT
ഹജ്ജ് അവസാനിക്കുമ്പോൾ ഹാജിമാര്‍ക്കൊപ്പം നിര്‍വൃതിയിലാണ് മലയാളി വളണ്ടിയര്‍മാര്‍. പതിനായിരത്തിലേറെ വളണ്ടിയര്‍മാരാണ് അവസാന ദിനം വരെ സേവനത്തിന് മിനായില്‍ എത്തിയത്. ദൈവത്തിന്റെ അതിഥികളെ സേവിക്കാനായതിന്റെ സന്തോഷത്തിലാണ് ഓരോരുത്തരും.163 രാഷ്ട്രങ്ങളില്‍ നിന്നായി ഇരുപത്തിമൂന്നു ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജിനെത്തിയത്.
ഇവര്‍ക്ക് പുറമെ കെഎംസിസി, ഫ്രറ്റേണിറ്റി, വിഖായ, രിസാല സ്റ്റഡി സര്‍ക്കിള്‍, ഹജ്ജ് വെല്‍ഫെയര്‍ ഫോറം എന്നിങ്ങിനെ പോകുന്നു സേവന സംഘങ്ങളും സേവന രം
ഗത്തുണ്ടായിരുന്നു. ഹറം, മിനാ, അറഫ എന്നിവിടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഇവര്‍. കുട്ടികളും ഇവര്‍ക്കൊപ്പം സേവനത്തിനെത്തി. 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു സേവനം.