ഹരിത ഹജ്ജ് നടപ്പാനുള്ള പദ്ധതികളുമായി ഹജ്ജ് ഉംറ ഗവേഷണ കേന്ദ്രം

ഈ വര്‍ഷം പദ്ധതി ഭാഗികമായി തുടങ്ങിയിരുന്നു

Update: 2018-08-25 01:20 GMT
Advertising

ഹരിത ഹജ്ജ് നടപ്പാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ഹജ്ജ് ഉംറ ഗവേഷണ കേന്ദ്രം മേധാവി. ഈ വര്‍ഷം പദ്ധതി ഭാഗികമായി തുടങ്ങിയിരുന്നു. അടുത്ത വര്‍‌ഷം മുതല്‍ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

ഇരുപത് ലക്ഷത്തിലേറെ തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ഹജ്ജിനെത്തുന്നത്. ഒരു ഹജ്ജ് തീർത്ഥാടക സമയത്ത് ഉണ്ടാകുന്നത് പത്ത് ലക്ഷം ടണ്‍ മാലിന്യം. പ്ലാസ്റ്റികം മാലിന്യം മുതല്‍ ഭക്ഷണാവശിഷ്ടം വരെ ഇതിലുൾപ്പെടുന്നു. ആയതിനാൽ ഗുരുതര ആരോഗ്യ പ്രയാസങ്ങളാണ് പലർക്കും ഉണ്ടാക്കിയിരുന്നത്. അത് ഘട്ടം ഘട്ടമായി കുറക്കാന്‍ കഴിഞ്ഞു. സമ്പൂര്‍ണ ഹരിത ഹജ്ജാണ് മക്കയിലെ ഹജ്ജ് ഉംറ ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം.

മാലിന്യ നീക്കത്തിന് മാത്രം ഇത്തവണ നിയമിച്ചത് അയ്യായിരത്തിലേറെ തൊഴിലാളികളെയാണ്. ഹജ്ജ് മേഖലയില്‍ ശുചിത്വം നിലനിര്‍ത്താന്‍ ഇതു വഴി സാധിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗമടക്കം കുറച്ച് ഹരിത ഹജ്ജ് എന്ന ആശയമാണ് ഹജ്ജ് ഉംറ ഗവേഷണ കേന്ദ്രം മുന്നോട്ട് വക്കുന്നത്.

Tags:    

Similar News