ഹജ്ജിൽ മനം നിറഞ്ഞ് മലയാളി ഹാജിമാരും

നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കാത്തവര്‍ അതിനായി പുറപ്പെടാനുള്ള ഒരുക്കത്തിലാണ്

Update: 2018-08-25 01:27 GMT
Advertising

ഹജ്ജ് അവസാനിച്ചതോടെ മലയാളി ഹാജിമാരും തിരിച്ച് വരാനൊരുങ്ങുകയാണ്. ഇനി വിടവാങ്ങല്‍ പ്രദക്ഷിണം മാത്രമാണ് ഹാജിമാര്‍ക്ക് ബാക്കിയുള്ളത്. നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കാത്തവര്‍ അതിനായി പുറപ്പെടാനുള്ള ഒരുക്കത്തിലാണ്.

ഹജ്ജിനായുള്ള കഅ്ബാ പ്രദിക്ഷിണം അവസാനിച്ചതോടെ മലയാളി ഹാജിമാരില്‍ ഭൂരിഭാഗവും ഉച്ചക്ക് ശേഷം മിനായിലെ തമ്പില്‍‌ തിരിച്ചെത്തി. പിന്നെ മിനായില്‍ നിന്നും മക്കയിലെ വിവിധ താമസ സ്ഥലങ്ങളിലേക്ക് മടക്കം. ഹജ്ജ് ഏജന്‍സികള്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ബസ്സിലാണ് ഹാജിമാരെ താമസ സ്ഥലങ്ങശളില്‍ എത്തിച്ചത്. പ്രൈവറ്റ് ഗ്രൂപ്പുകളിലെ ഹാജിമാര്‍ ഇന്നലെയും ഇന്നുമായി താമസ സ്ഥലങ്ങളില്‍ തിരിച്ചെത്തി.

ഈ മാസം 27 മുതല്‍ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം നാട്ടിലേക്ക് തിരിക്കും. ജിദ്ദയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് ആദ്യ വിമാനം. മലയാളി ഹാജിമാരെല്ലാം നാട്ടിലേക്ക് മടങ്ങുക മദീന വിമാനത്താവളം വഴിയാണ്. സെപ്തംബര്‍ പതിനൊന്നിനാണ് നാട്ടിലേക്കുള്ള മലയാളി ഹാജിമാരുടെ ആദ്യ വിമാനം. ഇവര്‍ക്കുള്ള സംസം ബോട്ടിലുകള്‍ ഇതിനകം നാട്ടിലെ വിവിധ എയര്‍പ്പോര്‍ട്ടുകളില്‍ എത്തിച്ചു കഴിഞ്ഞു.

Tags:    

Similar News