അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് ഏറ്റവും മികച്ചതാക്കാന്‍ മുന്നൊരുക്ക ശില്‍പശാല നടത്തി
സൌദിയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. നിലവിലെ പോരായ്മകള്‍ പരിഹരിക്കുകയാണ് ലക്ഷ്യം.
അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് ഏറ്റവും മികച്ചതാക്കാന്‍ ലക്ഷ്യം വെച്ച് മുന്നൊരുക്ക ശില്‍പശാല നടത്തി. സൌദിയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. നിലവിലെ പോരായ്മകള്‍ പരിഹരിക്കുകയാണ് ലക്ഷ്യം.
അടുത്ത ഹജ്ജിനുള്ള മുന്നൊരുക്കമായിരുന്നു ശിൽപശാല. മക്ക ഗവർണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്ദന്റെ സാന്നിധ്യത്തിലായിരുന്നു ശില്‍പശാല. ഗതാഗതം, താമസം, ഭക്ഷണം, സേവനങ്ങൾ, സ്വീകരണം, യാത്രയയക്കല്‍ എന്നിവയില്‍ ഊന്നിയായിരുന്നു പ്രധാന ചര്‍ച്ച ഇതിനു പുറമെ 20ലധികം മറ്റ് വിഷയങ്ങളും ശിൽപശാലയിൽ ചർച്ച ചെയ്യുന്നുണ്ടെന്ന് ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ് പറഞ്ഞു. 50 വകുപ്പുകളിൽ നിന്നായി 200ലധികം വിദഗ്ധർ ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ഹജ്ജിന് വിവിധ മേഖലകളിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വിപുലീകരിക്കുക, സേവന നിലവാരം മികച്ചതാക്കുക എന്നിവയാണ് ലക്ഷ്യം. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തി വരുന്നതാണ് ശില്‍പശാല..