അഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ദുൽഖഅദ് 1 മുതല്‍; ചെലവ് കുറഞ്ഞ ഹജ്ജ് നിരക്ക് 3465 റിയാല്‍, കുറഞ്ഞനിരക്കില്‍ 10,000 പേർക്ക് മാത്രം അവസരം
അനുയോജ്യമായ സർവീസ് കമ്പനികളും പാക്കേജുകളും തിരഞ്ഞെടുക്കാനും ആഭ്യന്തര തീർത്ഥാടകർക്ക് അവസരമുണ്ടാകും.
Update: 2019-06-25 19:04 GMT
ഹജ്ജിന് അഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ ദുൽഖഅദ് ഒന്നിന് ആരംഭിക്കും. രാവിലെ 8 മുതലാണ് ആരംഭിക്കുക. ഇതിനായി ഇ-ട്രാക്ക് വഴി നടപടികൾ പൂര്‍ത്തിയാക്കി പണമടയ്ക്കണം. ഈ വർഷം ഏറ്റവും കുറഞ്ഞ നിരക്കിൽ ഹജ്ജ് നിർവഹിക്കുന്നതിന് 3465 റിയാലാണ് നിരക്ക്. ഈ വിഭാഗത്തിൽ 10,000 പേർക്കാണ് അവസരം. ഏറ്റവും കൂടിയ നിരക്ക് 11905 റിയാലാണ്.
കുറഞ്ഞ നിരക്കിലുള്ള ഹജ്ജ് പാക്കേജ് ഇക്കോണമി-1, ഇക്കോണമി-2 എന്നും ജനറൽ വിഭാഗം അല്‍ ദിയാഫ പാക്കേജ് എന്നുമാണ് അറിയപെടുന്നത്. എക്കണോമിക് വിഭാഗം പാക്കേജ് നടപ്പാക്കുന്നതിന് 20 ഹജ്ജ് സർവീസ് കമ്പനികളെ മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്. അനുയോജ്യമായ സർവീസ് കമ്പനികളും പാക്കേജുകളും തിരഞ്ഞെടുക്കാനും ആഭ്യന്തര തീർത്ഥാടകർക്ക് അവസരമുണ്ടാകും.