മക്കയിലേക്ക് വിദേശികള്‍ക്ക് വിലക്ക്; ഹജ്ജ് തീരും വരെ അനുമതി പത്രമില്ലാതെ പ്രവേശനമില്ല, അനധികൃതമായി കടന്നാല്‍ നാടുകടത്തും

മക്കക്കാരൊഴികെയുള്ള സ്വദേശികള്‍ക്കുള്ള വിലക്ക് അടുത്ത മാസം മുതലാണ് പ്രാബല്യത്തിലാവുക

Update: 2019-06-28 19:53 GMT
Advertising

ഹാജിമാരെത്താന്‍ അഞ്ച് ദിനം മാത്രം ശേഷിക്കെ മക്കയിലേക്ക് വിദേശികള്‍ക്ക് ഇന്നു മുതല്‍ പ്രവേശന വിലക്ക്. ഹജ്ജിന് ശേഷമാണ് പ്രത്യേക അനുമതി പത്രമില്ലാതെ വിദേശികള്‍ക്ക് പ്രവേശിക്കാനാവുക. ആദ്യ ദിനമായ ഇന്ന് നിരവധി പേരുടെ രേഖകള്‍ വാങ്ങി വെച്ച് താക്കീത് നല്‍കിയാണ് വിട്ടയച്ചത്.

ഹജ്ജ് അനുമതിപത്രം ഉള്ള വിദേശികള്‍ക്ക് മാത്രമാണ് ഇന്നുമുതല്‍ മക്കയിലേക്ക് പ്രവേശനം. മക്കക്കാരൊഴികെയുള്ള സ്വദേശികള്‍ക്കുള്ള വിലക്ക് അടുത്ത മാസം മുതലാണ് പ്രാബല്യത്തിലാവുക. ആദ്യ ദിനമായ ഇന്ന് പലരേയും താക്കീത് നല്‍കിയാണ് വിട്ടയച്ചത്. മക്കയിലൊട്ടാകെ സുര ക്ഷയുടെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ ട്രാഫിക് വിഭാഗവുമായി സഹകരിച്ച് തുടങ്ങുകയാണ്.

Full View

അടുത്തയാഴ്ച ഹാജിമാരെത്തുന്നതോടെ ശക്തമാകും പരിശോധന. അനുമതി പത്രമില്ലാതെ പ്രവേശിച്ച് പിടിയിലായാല്‍ നാടുകടത്തലാണ് ശിക്ഷ. ജവാസാത്ത്, ജയില്‍ വകുപ്പുകളടക്കം വിവിധ വകുപ്പുള്‍ ഏകോപനത്തോടെയാണ് പരിശോധനയില്‍. തൊഴില്‍ അനുമതിയും മക്കയില്‍ താമസാനുമതിയും ഉള്ളവര്‍ക്ക് പ്രവേശനത്തിന് തടസ്സമില്ല.

Tags:    

Similar News