ഹറമിലേക്ക് ഹാജിമാരുടെ ഒഴുക്ക്; വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത് ലക്ഷങ്ങള്‍  

Update: 2019-07-27 02:39 GMT
Advertising

ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷം ഹാജിമാര്‍‌ ഇന്നലെ മക്കയില്‍ മസ്ജിദിൽ ഹറമിൽ ജുമുഅ നമസ്കാരത്തില്‍ ‍ പങ്കെടുത്തു. പുലര്‍ച്ചെ മുതല്‍ പതിനായിരങ്ങളാണ് ഹറമിലേക്ക് കുത്തിയൊഴുകിയത്. കൊടും ചൂടില്‍ ആശ്വാസമായി വളണ്ടിയര്‍മാരും ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

പുലര്‍ച്ചെ മുതല്‍ തിരക്ക് കുറക്കാന്‍ ബസ്സുകളില്‍ ഹറമിനടുത്തേക്ക് നീങ്ങിയിരുന്നു ഹാജിമാര്‍. രണ്ട് ലക്ഷം ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജിനെത്തിയത്. ഇവരില്‍ മക്കയിലെത്തിയെ ഒരു ലക്ഷം പേരാണിന്ന് ഹറമില്‍ പ്രാര്‍ഥനക്ക് എത്തിയത്. അറുപതിനായിരം പേര്‍ക്ക് ഹറമിലെ ആദ്യ ജുമുഅ ആയിരുന്നു ഇന്ന്. അധിക ഡ്യൂട്ടി നല്‍കി മുഴുവന്‍ ഉദ്യോഗസ്ഥരെയും ഫ്രൈഡേ ഓപ്പറേഷനില്‍ ഹജ്ജ് മിഷന്‍ പങ്കാളികളാക്കി. പാനീയങ്ങള്‍ വഴി നീളെ കൈമാറി. കൊടു ചൂടില്‍ തളര്‍ന്ന് വീണവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. പുറമെ ശരീരം തണുപ്പിക്കുകയും ചെയ്തു.

വിവിധ മലയാളി സന്നദ്ധ വളണ്ടിയർമാർ കുട വിതരണം ചെയ്തത് ഹാജിമാർക്ക് ആശ്വാസമായി. ‌വഴി കാണിക്കാനും തിരിച്ച് റൂമിലെത്തിക്കാനും ഇവരുണ്ടായിരുന്നു സഹായത്തിന്. മദീനയിലുള്ള പന്ത്രണ്ടായിരത്തോളം ഹാജിമാര്‍ തിങ്കളാഴ്ച മക്കയിലെത്തും. ബാക്കിയുള്ളവര്‍ ജിദ്ദ വിമാനത്താവളം വഴി വരവ് തുടരുകയാണ്.

Full View
Tags:    

Similar News