ഹജ്ജ് ചടങ്ങുകള്‍ക്ക് രാജ്യത്തെ സൈനിക സുരക്ഷാ വിഭാഗങ്ങള്‍ സജ്ജമാണെന്ന് പ്രഖ്യാപിച്ച് മക്കയില്‍ സൈനിക വിഭാഗങ്ങളുടെ പരേഡ്
സൈനിക കരുത്തും അടക്കവും വിളിച്ചോതുന്നതായിരുന്നു സൈനികാഭ്യാസം.
ഹജ്ജ് ചടങ്ങുകള്‍ക്ക് രാജ്യത്തെ സൈനിക സുരക്ഷാ വിഭാഗങ്ങള്‍ സജ്ജമാണെന്ന് പ്രഖ്യാപിച്ച് മക്കയില്‍ സൈനിക വിഭാഗങ്ങളുടെ പരേഡ്. സൌദി ആഭ്യന്തര മന്ത്രി ചടങ്ങില്‍ സല്യൂട്ട് സ്വീകരിച്ചു. സൈനിക കരുത്തും അടക്കവും വിളിച്ചോതുന്നതായിരുന്നു സൈനികാഭ്യാസം. അറഫക്കടുത്ത് സ്പെഷല്‍ എമര്‍ജന്‍സി ഫോഴ്സ് ഗ്രൌണ്ടിലായിരുന്നു പരേഡ്. ആഭ്യന്തര മന്ത്രി സല്യൂട്ട് സ്വീകരിച്ചതോടെ സേനാവിഭാഗങ്ങളുടെ വിസ്മയ പ്രകടനങ്ങൾക്ക് തുടക്കമായി.
ഹജ്ജ് നടത്തിപ്പിന്‍റെ ഭാഗമാവുന്ന സുരക്ഷ, സൈനിക വിഭാഗങ്ങളാണ് പരേഡില്‍ അണിനിരന്നത്. അല്ലാഹുവിന്‍റെ വിളിക്കുത്തരം നൽകിയെത്തുന്നവരെന്നാണ് ഹാജിമാര്‍ക്കുളള ഇസ്ലാമിലെ വിശേഷണം. അങ്ങിനെയെത്തുന്നവര്‍ക്ക് ഒരു പോറലുമേൽപിക്കാൻ പഴുതു നൽകില്ലെന്ന പ്രതിജ്ഞ കൂടിയായിരുന്നു പരേഡ്.
അതിര്‍ത്തി കാക്കുന്ന സൈനിക വിഭാഗങ്ങള്‍ക്കൊപ്പം വ്യോമ സേനാ വിഭാഗങ്ങളും അണി നിരന്നു. തീവ്രവാദികളേയും രാജ്യവിരുദ്ധ നീക്കം നടത്തുന്നവരേയും നേരിടുന്ന രീതിയിലും പ്രകടനത്തിനൊടുവില്‍ അവതരിപ്പിച്ചു. മന്ത്രിമാര്‍ക്കൊപ്പം ഗവര്‍ണര്‍മാരും പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.