ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് രാത്രി പുറപ്പെടും  

Update: 2019-08-17 19:15 GMT
ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് രാത്രി പുറപ്പെടും  
AddThis Website Tools
Advertising

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് രാത്രി പുറപ്പെടും. മുന്നൂറ് ഹാജിമാര്‍ നാളെ രാവിലെ എട്ടു മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങും. ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് രാവിലെയാണ് പുറപ്പെട്ടത്.

രാവിലെ 8.30നു ഗയിയിലേക്കായിരുന്നു ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. ഹജ്ജിന് മലയാളി ഹാജിമാരെല്ലാം വിമാനമിറങ്ങിയത് മദീനയിലാണ്. ഇവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ മക്കയിലെത്തിയത്. മലയാളികളുടെ അവസാന സംഘം മടങ്ങുക അടുത്ത മാസം രണ്ടിനാണ്.

Full View

മദീന വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ മടക്കം ഈ മാസം 19നാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഒരു ലക്ഷത്തി അറുപതിനായിരം ഹാജിമാരാണ് ഹജ്ജിനെത്തിയത്. ഇതില്‍ എഴുപത്തി നാലായിരം ഹാജിമാരാണ് ഇനി മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കാനുള്ളത്.

Tags:    

Similar News