മുഖക്കുരു പരിഹരിക്കേണ്ടേ? ചില ഭക്ഷണങ്ങള്‍ ശീലമാക്കാം

മുഖക്കുരു അകറ്റാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍

Update: 2021-12-21 11:06 GMT
മുഖക്കുരു പരിഹരിക്കേണ്ടേ? ചില ഭക്ഷണങ്ങള്‍ ശീലമാക്കാം
AddThis Website Tools
Advertising

ഭൂരിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് മുഖക്കുരു. പലര്‍ക്കും തലവേദന തന്നെയാണിത്. വിപണിയില്‍ കാണുന്ന മരുന്നുകളും ക്രീമുകളും വാങ്ങി ഉപയോഗിച്ചു. ഫലം കണ്ടില്ലെന്ന് മാത്രമല്ല, പണം നഷ്ടമാവുകയും ചെയ്തു. മുഖക്കുരു അകറ്റാന്‍ എട്ടടവും പയറ്റിനോക്കിയിട്ടും രക്ഷയില്ലേ...എന്നാല്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ. മുഖക്കുരു പമ്പ കടക്കും.


വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആന്തരികാവയവങ്ങളില്‍ ഓക്‌സിജന്‍ വര്‍ധിപ്പിക്കുകയും ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് മുഖക്കുരു തടയാന്‍ സഹായിക്കുന്നു.


ഒലീവ് ക്രീം പുരട്ടുന്നത് മുഖത്തിന്റെ സുഷിരങ്ങള്‍ അടഞ്ഞു പോകാതിരിക്കാന്‍ സഹായിക്കുന്നു.ചര്‍മത്തിനാവശ്യമായ ഓക്‌സിജന്‍ സ്വീകരിക്കാനും അത് നിലനിര്‍ത്താനും സഹായിക്കുന്നു.


നാരങ്ങനീര് പുരട്ടുന്നത് മുഖത്തെ അഴുക്കുകള്‍ നീക്കി തിളക്കം വര്‍ധിപ്പിക്കുന്നു. നാരങ്ങയിലടങ്ങിയ സിട്രിക് ആസിഡ് കരളിനെ ശുദ്ധിയാക്കുകയും രക്തത്തിലെ അഴുക്കുകള്‍ നീക്കാനാവശ്യമായ എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു.


മുഖത്തെ പാടുകള്‍ ഒഴിവാക്കാന്‍ വളരെ ഉപകാരപ്രദമാണ് തണ്ണിമത്തന്‍. വിറ്റാമിന്‍ എ,ബി,സി എന്നിവയാല്‍ സമ്പുഷ്ടമായ തണ്ണിമത്തന്‍ ചര്‍മത്തെ തിളക്കമുള്ളതായി സൂക്ഷിക്കനും ആവശ്യമായ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. ഇത് മുഖക്കുരുവും പാടുകളും നീക്കി മുഖത്തിന് സംരക്ഷണം നല്‍കുന്നു.



സമീകൃതാഹാരം കഴിക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലത്. കൊഴുപ്പ് കുറഞ്ഞ പലുല്‍പന്നങ്ങളില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ചര്‍മത്തെ ആരോഗ്യമായി നിലിര്‍ത്താന്‍ സമീകൃതാഹാരം സഹായിക്കുന്നു.



വിറ്റാമിനുകള്‍,ആന്റി ഓകസിഡന്റുകള്‍,ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ റാസ്‌ബെറി,ശരീരത്തെ സംരക്ഷിക്കാനാവശ്യമായ ഫൈറ്റോകെമിക്കലുകളാല്‍ സമ്പുഷ്ടമാണ്. ഇത് ആവശ്യമായ പോഷണങ്ങള്‍ നല്‍കി ചര്‍മത്തെ സംരക്ഷിക്കുന്നു.


കട്ടത്തൈരില്‍ ആന്റി ഫംഗല്‍, ആന്റി ബാക്റ്റീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് അടഞ്ഞസുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കുകയും ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.



വാല്‍നട്ടസ് പതിവായി കഴിക്കുന്നത് ചര്‍മത്തിന് മൃദുത്വം നല്‍കാന്‍ സഹായിക്കുന്നു.വാല്‍നട്ട് എണ്ണയിലടങ്ങിയ ലിനോലിക് ആസിഡ് ചര്‍മത്തിലെ ജലാംശം നിര്‍ത്താന്‍ സഹായിക്കുന്നു.



നട്‌സുകളില്‍ നിന്നാണ് ഡയറ്ററി സെലീനിയം കൂടുതലായി ലഭിക്കുന്നത്. എന്നാല്‍ ചില പഠനങ്ങളില്‍ കാണുന്നത് സെലീനിയത്തിന്റെ അളവ് കൂടുമ്പോള്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മ്മത്തിന് ദോഷകരമായി ബാധിക്കും എന്നാണ്.



ആപ്പിളില്‍ ധാരാളമായി പെക്റ്റിന്‍ ഫൈബര്‍ അടങ്ങീട്ടുണ്ട്. ഇത് മുഖക്കുരുവിന്റെ ശത്രുവാണ്. ആപ്പിള്‍ ധാരാളം കഴിക്കുന്നത് മുഖസംരക്ഷമത്തിന് നല്ലതാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News