രാജ്യത്ത് എംപോക്‌സ് ഇല്ല; നിരീക്ഷണത്തിലുള്ളവരുടെ ഫലം നെഗറ്റീവ്

സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നു മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്

Update: 2024-09-09 11:46 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്ത് ആർക്കും മങ്കിപോക്‌സ്(എംപോക്‌സ്) ബാധയില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടായവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം, സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളുള്ള എല്ലാവരെയും നിരീക്ഷിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സമാർഗനിർദേശത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്കു മാറ്റണം. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കി രോഗം പടരുന്നതു തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എംപോക്‌സ് രോഗികളെ പാർപ്പിക്കാനായി ഉപയോഗിക്കാവുന്ന ആശുപത്രികളുടെ പട്ടിക തയാറാക്കാൻ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളോട് നിർദേശിച്ചിട്ടുണ്ട്. സർക്കാരുകൾ കൂടുതൽ ജാഗ്രത പാലിക്കണം. അതേസമയം, പൊതുജനങ്ങളിൽ അനാവശ്യമായ ഭീതി പരത്തരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടി.

Summary: The Union Health Ministry has confirmed that no one has been infected with monkeypox (mpox) in the country

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News