അങ്ങിനെയൊന്നും 'നടക്കാന്‍' ഇന്ത്യാക്കാരെ കിട്ടില്ല
46 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മുപ്പത്തിയൊമ്പതാമതാണ്
രാവിലെയും വൈകിട്ടുമുള്ള നടത്തം വീണ്ടും ഒരു ഫാഷനായി ഇന്ത്യാക്കാര്‍ക്കിടയിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ നാം മടിയന്‍മാരാണെന്നാണ് പുതിയ കണ്ടെത്തല്‍. നടക്കുന്ന ലോകത്തിലെ ഏറ്റവും മടിയന്മാരുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. ലോകത്തിലെ 46 രാജ്യങ്ങളില്‍ നിന്നുള്ള ഏഴു ലക്ഷത്തോളം പേര്‍ ശരാശരി ഒരു ദിവസം നടക്കുന്ന ദൂരം വിശകലനം ചെയ്ത ശേഷം പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്.
46 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മുപ്പത്തിയൊമ്പതാമതാണ്. ഇന്ത്യക്കാര്‍ ശരാശരി 4297 ചുവടുകളാണ് ഒരു ദിവസം പിന്നിടുന്നത്. ഹോങ്കോംഗിലുള്ളവരാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. ശരാശരി അവര്‍ 6880 ചുവട് ഒരു ദിവസം പിന്നിടുന്നു. ഇന്തോനേഷ്യക്കാരണ് ഏറ്റവും മടിയന്മാര്‍. അവര്‍ ഒരു ദിവസം ശരാശരി നടക്കുന്നത് 3513 ചുവടു മാത്രമാണ്.
ചൈന, യുക്രെയിന്‍, ജപ്പാന്‍ തുടങ്ങയ രാജ്യങ്ങള്‍ ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ മലേഷ്യ, സൗദി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും പിന്‍നിരയിലുള്ളത്. ഇന്ത്യയില്‍ തന്നെ നടക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പൊതുവെ മടിച്ചികളാണെന്ന് കണക്കുകള്‍ പറയുന്നു. സ്ത്രീകള്‍ ശരാശരി 3,684 ചുവടുകള്‍ വയ്ക്കുമ്പോള്‍ പുരുഷന്‍മാര്‍ പ്രതിദിനം 4,606 ചുവട് വയ്ക്കുന്നു.