അമ്പടി കാന്താരി..നീയാള് കൊള്ളാമല്ലോ! 

നിരോക്‌സീകാരികള്‍ ധാരാളമുള്ള മുളക്, ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അര്‍ബുദം തടയുകയും ചെയ്യുന്നു. 

Update: 2018-10-23 06:12 GMT
Advertising

പണ്ട് കാലങ്ങളില്‍ കാന്താരി ചെടിയില്ലാത്ത ഒരു വീടു പോലുമുണ്ടായിരുന്നില്ല, നമ്മുടെ തൊടികളില്‍ അത്ര സുലഭമായിരുന്നു ഇവ. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും ഇഷ്ടം പോലെ ഫലം തരുന്ന ചെടിയാണ് കാന്താരി. ഭക്ഷണത്തില്‍ എരിവ് കൂട്ടാന്‍ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ് കാന്താരി കാന്താരി മുളകിന്റെ ആരോഗ്യ രഹസ്യങ്ങള്‍ പലതാണ്.

നിരോക്‌സീകാരികള്‍ ധാരാളമുള്ള മുളക്, ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അര്‍ബുദം തടയുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍ വരാതെ തടയുന്ന കാന്താരിമുളക് ഹൃദയാരോഗ്യമേകുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക വഴി അതിറോസ്‌ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. രക്തം കട്ട പിടിക്കുന്നതിനെ തടയുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയാനും പച്ചമുളകിനും കാന്താരിക്കും കഴിയും.

എരിവ് നല്‍കുന്ന കാപ്‌സെയിന്‍ തലച്ചോറിലെ ഹൈപ്പോതലാമസിനെ ഉത്തേജിപ്പിച്ച് ശരീരതാപനില കുറയുന്നു. മുളക് ഉല്‍പാദിപ്പിക്കുന്ന ചൂട് വേദനസംഹാരിയായും പ്രവര്‍ത്തിക്കുന്നു. ജീവകം സിയും ബീറ്റാ കരോട്ടിനും ധാരാളമുള്ളതിനാല്‍ കണ്ണിന്റെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ചമുളകിന് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് തീര്‍ച്ചയായും കഴിക്കാവുന്ന ഒന്നാണ് കാന്താരിമുളക്. ഇരുമ്പിന്റെ കലവറയായ കാന്താരിയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മത്തിലെ അണുബാധ അകറ്റാന്‍ സഹായിക്കുന്നു.

Tags:    

Similar News