അഞ്ച് കോഴിമുട്ടക്ക് സമം ഒരു കാടമുട്ട

ഗുണങ്ങളേറെയുണ്ടെന്ന് കരുതി അധികമായി കഴിച്ചാല്‍ കാടമുട്ടകൊണ്ട് ദോഷങ്ങളുമുണ്ടാകാം...

Update: 2020-01-04 11:12 GMT
Advertising

അഞ്ച് കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ട എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. വലിപ്പത്തില്‍ ചെറുതെങ്കിലും പോഷകത്തില്‍ സമൃദ്ധമായതിനാലാണ് കാടക്ക് ഈ പേരുകിട്ടിയത്. ഗുണങ്ങള്‍ ഒരുപാടുണ്ടെന്ന് കരുതി കാടമുട്ട കൂടുതലായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ആഴ്ച്ചയില്‍ പരാവധി മൂന്നു തവണ ദിവസം 4-6 കാട മുട്ട കഴിക്കുന്നതാണ് നല്ലത്.

ഇനി കാടമുട്ടയിലെ പോഷകങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. വൈറ്റമിന് എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം പ്രോട്ടീന്‍ അടങ്ങിയ കാടമുട്ടയില്‍ വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുണ്ട്. ആസ്മ, ചുമ എന്നിവ തടയാന്‍ ഏറ്റവും നല്ലതാണ് കാടമുട്ട. അതേസമയം അമ്പതുഗ്രാം കാടമുട്ടയില് 80 കാലറി മാത്രമാണുള്ളത്.

ये भी पà¥�ें- കോഴിമുട്ടയല്ല, ഇനി കുട്ടികള്‍ക്ക് താറാവ് മുട്ട കൊടുക്കൂ; ബുദ്ധിശക്തിക്കും ഓര്‍മക്കും ഉത്തമം 

ജലദോഷം, പനി എന്നിവ മാറാന്‍ കാടമുട്ട കൊണ്ടുള്ള സൂപ്പ് ഗുണം ചെയ്യും. അയേണ്‍ ധാരാളമുള്ളതിനാല്‍ ആര്‍ത്തവ സമയത്തെ വേദന അകറ്റാനും കാടമുട്ട കഴിക്കാം. കോഴിമുട്ടയില്‍ കാണാത്ത ഓവോമുകോയ്ഡ് എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള് രൂപപ്പെടാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്‌ട്രോളിനെ കുറക്കാനും കാടമുട്ട കഴിക്കുന്നത് സഹായിക്കും.

കാഴ്ചശക്തി വര്‍ധിപ്പിക്കാനും ബുദ്ധിവളര്‍ച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്. കാടമുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. കോഴിമുട്ട അലര്‍ജി ഉള്ളവര്‍ക്ക് പോലും കാടമുട്ട നല്ലതാണ്.

Tags:    

Similar News