വളർത്തുമൃഗങ്ങളുമായുള്ള അടുപ്പം സ്ത്രീകളിലെ മാനസികസമ്മർദ്ദം കുറയ്ക്കും: യു.എസ് പഠനം

200ലധികം സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ

Update: 2024-08-02 13:27 GMT
Advertising

വാഷിങ്ടണ്‍: വളർത്തുമൃഗങ്ങളുമായി, പ്രത്യേകിച്ച് നായകളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് സ്ത്രീകളിൽ കുട്ടിക്കാലത്തുൾപ്പെടെ സംഭവിച്ച മാനസിക ആഘാതങ്ങളുടെ തോത് കുറയ്ക്കുകയും, ഉത്കണ്ഠയും വിഷാദവും ലഘൂകരിക്കുമെന്നും പഠനം. വളർത്തുമൃഗങ്ങളുടെ കൂട്ടുകെട്ടിൻ്റെ വൈകാരിക നേട്ടങ്ങൾ മനസ്സിലാക്കാൻ പുതിയ യു.എസ് പഠനത്തിന് സാധിക്കുന്നുണ്ടെന്നാണ് ​ശാസ്ത്രജ്ഞരുടെ വാദം.

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലായ 'ജാമ'യിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 200ലധികം സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ​ഗവേഷണം നടത്തിയത്. ഇതിൽ പങ്കെടുത്ത ഭൂരിഭാ​ഗം പേരും ഏതെങ്കിലും രീതിയിൽ മാനസികസമ്മർദ്ദം അനുഭവിക്കുന്നവരൊ, അനുഭവിച്ചവരോ ആയിരുന്നു. ‌കുട്ടിക്കാലത്തെ ദുരുപയോഗം അതിജീവിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. ഇവരിൽ പകുതിയിലേറെ പേർക്കും വിഷാദം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കാൻ സാധിച്ചത് അവരുടെ വളർത്തുമൃ​ഗളിലൂടെയാണ് എന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ഇത്തരം വ്യക്തികൾക്കുണ്ടായിരുന്ന വളർത്തു മൃ​ഗങ്ങൾ കൂടുതലും നായകളായിരുന്നു എന്നും ശാസ്ത്രജ്ഞർ‍ നടത്തിയ ​ഗവേഷണത്തിൽ കണ്ടെത്തി‌.

വളർത്തുമൃ​ഗങ്ങളുമായുള്ള മനുഷ്യരുടെ ബന്ധത്തെ അടിസ്ഥാനമാക്കി നടത്തിയ മുൻ പഠനങ്ങൾ മധ്യവയസ്കരിലും പ്രായമായവരിലും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിന് കാരണമാകുമെന്ന് തെളിയിച്ചിരുന്നു. വളർത്തുമൃഗങ്ങളുമായി സജീവമായി ഇടപഴകുന്നത് എച്ച്ഐവി/എയ്ഡ്സ്, ടെർമിനൽ ക്യാൻസർ എന്നിവയുള്ള രോഗികളിലും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് കാരണമാകുമെന്നും മുൻ പഠനങ്ങൾ തെളിയിച്ചിരുന്നു.

മനഃശാസ്ത്രപരമായ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാർക്ക് വിലപ്പെട്ട സംഭാവനകൾ നൽകാൻ ​ഗവേഷണത്തിന് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News