മഞ്ഞുകാലത്തെ അലർജിയെ പ്രതിരോധിക്കാം; ഈ ആറുഭക്ഷണങ്ങൾ സഹായിക്കും

മരുന്നിനുപുറമെ, ജീവിതശൈലിയിലെ മാറ്റങ്ങളും സീസണൽ അലർജികൾ തടയാൻ സഹായിക്കും

Update: 2022-11-08 06:29 GMT
Editor : Lissy P | By : Web Desk
Advertising

ശൈത്യകാലം അടുത്തുവരികയാണ്. ഈ സമയത്ത് അലർജിയും പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. മഞ്ഞ്, തണുപ്പ് എന്നിവ കാരണം ഉണ്ടാകുന്ന അലർജിയെ സീസണൽ അലർജി എന്നാണ് വിളിക്കുന്നത്. മരുന്നിനുപുറമെ, ജീവിതശൈലിയിലെ മാറ്റങ്ങളും സീസണൽ അലർജികൾ തടയാൻ സഹായിക്കും. ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ അടുക്കളയിലുള്ള ഈ ഭക്ഷണങ്ങൾ സീസണൽ അലർജിയെ തടയാൻ സഹായിക്കും...അവ ഏതൊക്കെയാണെന്ന് നോക്കാം...


ഓറഞ്ച്, മുന്തിരി

സിട്രസ് ആസിഡ് അടങ്ങിയ പഴങ്ങളാണ് ഓറഞ്ചും മുന്തിരിയും. ചുമയും മറ്റ് ലക്ഷണങ്ങളും വർധിപ്പിക്കുമെന്നതിനാൽ ഈ പഴങ്ങൾ ജലദോഷമുള്ളവർക്ക് അധികം നൽകാനായി നിർദേശിക്കാറില്ല.എന്നാൽ സിട്രസ് പഴങ്ങൾ അലർജിയെ തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈ പഴങ്ങളിൽ വൈറ്റമിൻ സി ധാരാളമുണ്ട്. മൂക്കൊലിപ്പ്, തുമ്മൽ എന്നിവയുൾപ്പെടെ നിരവധി അലർജി ലക്ഷണങ്ങൾക്ക് കാരണമാകുന്ന ശരീരത്തിലെ പദാർത്ഥങ്ങളായ ഹിസ്റ്റാമൈനുകളെ കുറയ്ക്കാൻ വിറ്റാമിൻ സി സഹായിക്കും. ഓറഞ്ച്, മുന്തിരി, അവയുടെ ജ്യൂസുകൾ ഇതെല്ലാം വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്. അതേസമയം മറ്റേതെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറിന്റെയോ ഫാർമസിസ്റ്റിന്റെയോ നിർദേശം തേടേണ്ടത് അത്യാവശ്യമാണ്. അവരുടെ ഉപദേശപ്രകാരം മാത്രം ഈ പഴങ്ങൾ കഴിക്കുക.

 പൈനാപ്പിൾ

പൈനാപ്പിളിൽ ധാരാളം വിറ്റാമിൻ സി, മാംഗനീസ്, ആന്റി-ഇൻഫ്‌ലമേറ്ററി എൻസൈം ബ്രോമെലൈൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സീസണൽ അലർജികൾക്ക് ബ്രോമെലൈൻ സഹായിക്കും. ശരീരത്തിലെ പ്രോട്ടീനുകളെ ലയിപ്പിക്കാൻ ബ്രോമെലൈൻ സഹായിക്കും.സൈനസ് കഫം മെംബറേൻ വീക്കം കുറയ്ക്കാനും ഇത് സഹായിക്കും.


ആപ്പിൾ

 ആപ്പിളിലിലും ക്വെർസെറ്റിൻ ധാരാളമുണ്ട്. മൂക്കൊലിപ്പ്, തുമ്മൽ, കണ്ണുകൾ ചൊറിച്ചിൽ തുടങ്ങിയ ചെറിയ സീസണൽ അലർജി ലക്ഷണങ്ങൾ ഇല്ലാതാക്കാൻ ക്വെർസെറ്റിൻ സ്വാഭാവിക ആന്റിഹിസ്റ്റാമൈൻ ആയി പ്രവർത്തിക്കുന്നു. അതേസമയം, ഡോക്ടറുടെ നിർദേശപ്രകരാമല്ലാതെ ആപ്പിൾ മാത്രം കഴിച്ച് ചികിത്സിച്ച് കളയാമെന്ന് വിചാരിക്കരുത്.

 സവാള

സാവളയിൽ ബയോഫ്‌ലേവനോയിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അലർജിയോട് പ്രതികരിക്കുന്ന കോശങ്ങളുടെ എണ്ണം കുറയ്ക്കാൻ ബയോഫ്‌ലേവനോയ്ഡുകൾക്ക് കഴിയുമെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു.


മഞ്ഞൾ

ഇന്ത്യൻ പാചകരീതിയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ സീസണൽ അലർജികളെ കുറക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

മത്സ്യം

ഒമേഗ-3, ഒമേഗ-6 പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (PUFAs) അലർജി തടയാൻ അത്യാവശ്യമാണ്. സാൽമൺ, അയല, ട്യൂണ, മത്തി എന്നിവയുൾപ്പെടെയുള്ള മത്സ്യങ്ങൾ ഒമേഗ -3 ന്റെ മികച്ച ഉറവിടങ്ങളാണ് . കുട്ടികളിലെ അലർജി, ആസ്ത്മാറ്റിക് അവസ്ഥകളുടെ സാധ്യത കുറയ്ക്കാനു ഇത് സഹായിക്കും. അതേസമയം, മറ്റേതെങ്കിലും രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരോ,ചികിത്സ തേടുന്നവരോ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമോ ഡയറ്റിൽ മാറ്റങ്ങൾ വരുത്താവൂ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News