ആര്‍ത്തവസമയത്തെ വയറുവീര്‍ക്കലും വേദനയും‍; കഴിക്കാം ഈ 9 ഭക്ഷണങ്ങള്‍

ശക്തമായ രക്തസ്രാവത്തോടൊപ്പം പലതരത്തിലുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് ഓരോ ആര്‍ത്തവകാലവും സമ്മാനിക്കുന്നത്

Update: 2022-07-18 09:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

സ്ത്രീകളെ സംബന്ധിച്ചെടുത്തോളം ആര്‍ത്തവകാലം കഠിനമാണ്. ശക്തമായ രക്തസ്രാവത്തോടൊപ്പം പലതരത്തിലുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് ഓരോ ആര്‍ത്തവകാലവും സമ്മാനിക്കുന്നത്. ആര്‍ത്തവത്തിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് വയറു വീര്‍ക്കുന്നതാണ്. മലബന്ധം തടസ്സപ്പെടുമ്പോഴോ അല്ലെങ്കില്‍ വയര്‍ ഇറുകുന്നതോ ആണ് ഇതിന് കാരണം. ദഹനപ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകളില്‍ ആര്‍ത്തവസമയങ്ങളില്‍ വയറ് വീര്‍ക്കല്‍ സാധാരണയാണ്. എന്നാല്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആര്‍ത്തവസമയങ്ങളില്‍ ദഹനപരമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ ഫലപ്രദമാണ്.


1)പീനട്ട് ബട്ടര്‍

പീനട്ട് ബട്ടറില്‍ മഗ്നീഷ്യത്തിന്‍റെ അളവ് ധാരാളമായുണ്ട്. ദഹനപ്രക്രിയ എളുപ്പമാക്കുന്ന പ്രധാനപ്പെട്ട ധാതുവാണ് മഗ്നീഷ്യം. മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു, ഇത് വയറുവേദന കുറയ്ക്കുന്നു.


2)ഇഞ്ചി

വിവിധ ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഫലപ്രദമായ പരിഹാരമാണ് ഇഞ്ചി.ആര്‍ത്തവകാലത്തെ വയറുവേദനക്ക് ഇത് ആശ്വാസകരമാണ്. കൂടാതെ മറ്റ് ദഹനപ്രശ്‌നങ്ങളെയും ശമിപ്പിക്കാന്‍ ഇഞ്ചി സഹായിക്കുന്നു.


3)കിവി

കിവിയില്‍ ആക്ടിനിഡിന്‍ എന്ന എന്‍സൈം ധാരാളമായുണ്ട്. ഈ എന്‍സൈമുകള്‍ മെച്ചപ്പെട്ട ദഹനത്തെ സഹായിക്കുന്നതിലൂടെ ശരീരവണ്ണം കുറയ്ക്കുന്നു. കിവിയില്‍ അടങ്ങിയിട്ടുള്ള നാരുകളും വെള്ളവും ദഹനത്തില്‍ അവിഭാജ്യ പങ്ക് വഹിക്കുന്നു.


4)കറുവപ്പട്ട

കറുവപ്പട്ട അറിയപ്പെടുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. കറുവാപ്പട്ട ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിലൂടെ ആര്‍ത്തവകാലത്തെ വയറ്‌വേദന കുറയ്ക്കാനും സഹായകരമാകുന്നു.


5)കറുത്ത ചോക്ലേറ്റ്

ആര്‍ത്തവ സമയത്ത് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. പല സ്ത്രീകള്‍ക്കും ഉണ്ടാകുന്ന മധുരത്തോടുള്ള ആസക്തിയെ തടയാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങയിട്ടുള്ള നാരുകള്‍, കഫീന്‍, മഗ്‌നീഷ്യം എന്നീ മൂന്ന് ഘടകങ്ങളും ദഹനത്തെ മെച്ചപ്പെടുത്തുന്നു.


6)ക്യാപ്സിക്കം

കിവിക്ക് സമാനമായി, ക്യാപ്സിക്കത്തിലും നാരുകളും വെള്ളവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും നമ്മുടെ ദഹനപ്രക്രിയയില്‍ പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം വയറുവേദനക്ക് പരിഹാരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


7)ധാന്യങ്ങള്‍

നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ദഹനം മെച്ചപ്പെടുത്തുന്ന മറ്റ് വിവിധ ഘടകങ്ങള്‍ എന്നിവയുടെയെല്ലാം മികച്ച ഉറവിടമാണ് ധാന്യങ്ങള്‍. ഇവ കഴിക്കുന്നത് മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുന്നു. പ്രത്യേകിച്ച് ഊര്‍ജ്ജം കുറഞ്ഞിരിക്കുന്ന ആര്‍ത്തവസമയങ്ങളില്‍.


8)പച്ച ഇലക്കറികൾ

ചീര, കാബേജ്, ബ്രൊക്കോളി, തുടങ്ങിയ പച്ച ഇലക്കറികൾ ദഹനത്തെ സഹായിക്കുന്ന പോഷകഗുണങ്ങള്‍ അടങ്ങിയതാണ്.കാല്‍സ്യം, മഗ്‌നീഷ്യം, വിറ്റാമിനുകള്‍, നാരുകള്‍, വെള്ളം എന്നിവ ഇവയില്‍ ധാരാളമായുണ്ട്. ഈ പോഷകങ്ങളെല്ലാം വയറുവേദക്ക് ആശ്വാസകരമാണ് .മലബന്ധം, ഓക്കാനം എന്നിവക്കെതിരെയും ഫലപ്രദമാണ്.


9)നട്ട്‌സ്

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്സും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും വയറുവേദന കുറയ്ക്കാന്‍ സഹായിക്കും. പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന ഒരു പ്രത്യേക ഗ്രൂപ്പ് ഹോര്‍മോണുകളാണ് വയറു വീര്‍ക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് ആരോഗ്യകരമായ ഈ കൊഴുപ്പുകള്‍ ശരീരവണ്ണത്തിന് കാരണമാകുന്ന ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News