ശരിക്കൊന്നുറങ്ങാന്‍ കൊതിയാകുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും

രാത്രി വൈകിയുള്ള ഭക്ഷണം, ടെന്‍ഷന്‍,ഉത്കണ്ഠ ഇവയെല്ലാം ഉറക്കമില്ലായ്മക്ക് കാരണമാകുന്നുണ്ട്

Update: 2022-10-11 05:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചിലരുണ്ട് കിടക്ക കണ്ടാല്‍ അപ്പോള്‍ തന്നെ ഉറക്കത്തിലേക്ക് വഴുതിവീഴുന്നവര്‍. എന്നാല്‍ മറ്റു ചിലരാകട്ടെ ഉറക്കം വരാനായി പഠിച്ച പണി പതിനെട്ടും നോക്കിയാലും ഏഴയലത്തു പോലും നിദ്ര വരില്ല. നല്ല ഉറക്കം ലഭിക്കുന്നത് ശരീരത്തിന്‍റ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. വിവിധ രോഗങ്ങളെ തടയാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഉറക്കം സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു ദിവസം 7-9 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. കാര്യമിതൊക്കെയാണെങ്കിലും ഉറക്കം വരേണ്ടേ അല്ലേ?

രാത്രി വൈകിയുള്ള ഭക്ഷണം, ടെന്‍ഷന്‍,ഉത്കണ്ഠ ഇവയെല്ലാം ഉറക്കമില്ലായ്മക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങളിലൂടെ ഉറക്കമില്ലായ്മയെ പമ്പ കടത്താമെന്നാണ് ആഗ്ര ഗ്ലോബല്‍ റെയിന്‍ബോ ഹെല്‍ത്ത്കെയറിലെ ഡയറ്റീഷ്യന്‍ രേണുക ദാംഗ് പറയുന്നത്. രാത്രി ജങ്ക് ഫുഡ് കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും. അതുപോലെ ദഹനത്തെയും ..കഫീന്‍ അടങ്ങിയ പാനീങ്ങളും ഭക്ഷണങ്ങളും പരാമവധി രാത്രി ഒഴിവാക്കുകയാണ് നല്ലതെന്ന് രേണുക നിര്‍ദേശിക്കുന്നു.


ചൂടു പാല്‍

ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു, പ്രത്യേകിച്ച് പ്രായമായവരിൽ.ചെറുചൂടുള്ള പാലിലെ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡാണ് സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ ഉൽപാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്.


ഉണങ്ങിയ പഴങ്ങള്‍

ദഹനം മെച്ചപ്പെടുത്താനും നന്നായി ഉറങ്ങാനും അത്താഴത്തിന് ശേഷം ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കണമെന്ന് ഡോക്ടർ ഡാങ് നിര്‍ദേശിക്കുന്നു. കശുവണ്ടി, ബദാം, വാൽനട്ട് എന്നിവ കഴിക്കുന്നത് നിങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കും.


ചമോമൈൽ ചായ

ഉറക്കമില്ലാത്തവര്‍ക്ക് ഏറ്റവും നല്ല പരിഹാരമാര്‍ഗമാണ് ചമോമൈല്‍ ചായ. ഇത്, ശരീരത്തെയും മനസിനെയും ഒരുപോലെ ശാന്തമാക്കുന്നു. ഇത് സമ്മർദ്ദം ഒഴിവാക്കാനും നല്ല ഉറക്കം നൽകാനും സഹായിക്കുന്നു.



ഇഞ്ചി-തുളസി വെള്ളം

ഇഞ്ചിയും തുളസിയും ചേര്‍ത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ദഹനത്തിനും നല്ല ഉറക്കത്തിനും നല്ലതാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News