'ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യം തുടരും': സുപ്രിംകോടതി വിധിയിൽ ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി

ജനങ്ങൾ തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കിൽ നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നും രാഹുൽ

Update: 2023-08-04 12:47 GMT
Advertising

ന്യൂഡൽഹി: അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ കടമയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ജനങ്ങൾ തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കിൽ നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നുമായിരുന്നു എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഇന്ന് സന്തോഷത്തിന്റെ ദിനമാണെന്നും രാഹുലിന്റെ വിജയം രാജ്യത്തിന്റെ മൊത്തം വിജയമാണെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്. "ജനാധിപത്യം വിജയിച്ചു. ജനങ്ങളുടെ എല്ലാവരുടെയും പ്രാർഥന രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ട്. ജനങ്ങളെല്ലാവരും സന്തുഷ്ടരുമാണ്". ഖാർഗെ പറഞ്ഞു.

അഞ്ചു മാസം നീണ്ടു നിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സുപ്രിംകോടതിയിൽ നിന്ന് രാഹുൽ ഗാന്ധിക്ക് അനുകൂല വിധിയെത്തിയത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖർ സുപ്രിംകോടതി വിധിയിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

സൂര്യനെയും സത്യത്തെയും ഏറെനാൾ മൂടാനാവില്ലെന്നാണ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘ്പരിവാറിന് കഴിയില്ലെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. നീതിപീഠം ജനങ്ങൾക്കൊപ്പമുണ്ടെന്നാണ് ഉറപ്പാണ് വിധി നൽകുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

Full View

അതേസമയം എഐസിസി ആസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ നൽകിയത്. സത്യമേവ ജയതേ എന്ന് ഊന്നിപ്പറഞ്ഞ് നൂറുകണക്കിനാളുകൾ കൊടികളുയർത്തിയും പുഷ്പങ്ങൾ വിതറിയും രാഹുലിനെ വരവേറ്റു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News