ഏഷ്യന്‍ ഗെയിംസ്; വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി

മിനാമി ഷിമിസു, മൊടാമി കവമുര എന്നിവരാണ് ജപ്പാനുവേണ്ടി ഗോളുകള്‍ നേടിയത്. ഇന്ത്യക്കുവേണ്ടി നേഹ ഗോയല്‍ ഒരു ഗോള്‍ മടക്കി. ആദ്യമായാണ് ജപ്പാന്‍ ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ജേതാക്കളാകുന്നത്.

Update: 2018-08-31 14:38 GMT
Advertising

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി. ഫൈനലില്‍ ജപ്പാനോട് തോറ്റതോടെയാണ് വെള്ളിയിലൊതുങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു തോല്‍വി.

മിനാമി ഷിമിസു, മൊടാമി കവമുര എന്നിവരാണ് ജപ്പാനുവേണ്ടി ഗോളുകള്‍ നേടിയത്. ഇന്ത്യക്കുവേണ്ടി നേഹ ഗോയല്‍ ഒരു ഗോള്‍ മടക്കി. ആദ്യമായാണ് ജപ്പാന്‍ ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ജേതാക്കളാകുന്നത്. 1982ലായിരുന്നു ഇന്ത്യ വനിതാ ഹോക്കിയില്‍ അവസാനമായി സ്വര്‍ണ്ണം നേടിയത്. 1998ല്‍ വെള്ളിയും 2006ലും 2014ലും ഇതേയിനത്തില്‍ വെങ്കലവും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

ഗെയിംസില്‍ ഇന്ത്യ ഇന്ന് രണ്ട് വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി. തുഴച്ചിലില്‍ വെള്ളിയടക്കം മൂന്ന് മെഡലുകളാണ് നേടിയത്. ബോക്‌സിങില്‍ അമിത് പഗാല്‍ ഫൈനലില്‍ കടന്നു. എന്നാല്‍ വികാസ് കൃഷ്ണ വെങ്കലത്തിലൊതുങ്ങി. സെമിയില്‍ പരിക്കേറ്റ് പിന്മാറുകയായിരുന്നു. സ്‌ക്വാഷില്‍ വനിതകളുടെ ടീമും ഫൈനലില്‍ കടന്നു. മലയാളി താരം സുനയ്‌ന കുരുവിള ഉള്‍പ്പെട്ട സംഘമാണ് ഫൈനലിലെത്തിയത്.

Tags:    

Similar News